ഞ്ഞുകാലമായതോടെ തലമുടി കൊഴിയുന്നത് കൂടിയത് പലരുടേയും ശ്രദ്ധയില്‍പ്പെട്ടുകാണില്ലേ. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത് നമ്മളെ വല്ലാതെ ആശങ്കപ്പെടുത്തുന്ന പ്രശ്‌നമാണ്. ഭക്ഷണശീലങ്ങളില്‍ ഇതിന് വലിയ പങ്കുണ്ട്. മുടിയുടെ ആരോഗ്യം സംരംക്ഷിക്കാന്‍ നമ്മള്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

To advertise here,

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിയാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും വളരെ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് നഷ്ടപ്പെടുന്നതും തലമുടി കൊഴിഞ്ഞുപോകുന്നതും. 

നമ്മുടെ അടുക്കളയില്‍ പതിവായി കാണുന്ന പച്ചക്കറികളില്‍ പലതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഒന്നാണ് ചീര. വിറ്റാമിനുകളുടെ അതിസമ്പന്നമായ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

അവക്കാഡോ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഇ രക്തചംക്രമണം കൂട്ടുകയും തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ബദാം, വാള്‍നട്ട്, ചണവിത്ത് എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

വിറ്റാമിന്‍ എ,ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ  അടങ്ങിയ  നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നതും തലമുടി ആരോഗ്യത്തോടെ വളരെ നല്ലതാണ്.

വിറ്റാമിന്‍ എയുടെ കലവറയായ ക്യാരറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങളും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)