മുംബൈ സ്ട്രീറ്റ് ഫുഡിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം മനസിലെത്തുക വടപാവ് ആയിരിക്കും. പല സെലിബ്രിറ്റികളുടേയും ഇഷ്ടവിഭവം കൂടിയാണിത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഇഷ്ടഭക്ഷണവും ഇതാണ്. മലയാളികളേക്കാള്‍ ഉത്തരേന്ത്യക്കാരാണ് വടപാവ് പ്രേമികള്‍. അവരുടെ നിത്യജീവിതത്തില്‍ വടപാവിന് വലിയ പങ്കുതന്നെയാണ് ഉള്ളത്.
മുംബൈയിലെ തെരുവുകളില്‍ വളരെ ഡിമാന്റുള്ള ഒരു വിഭവവും ഇത് തന്നെയാണ്. എന്നാല്‍ ഇപ്പോഴിതാ വടപാവ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ജനപ്രിയ ഭക്ഷണ യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഈ പട്ടികയിലാണ് വടാപാവ് സ്ഥാനം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 19-ാം സ്ഥാനത്താണ് ഈ വിഭവമുള്ളത്. ബാന്‍ മി, ടോംബിക് ഡോണര്‍, ഷവര്‍മ എന്നിവയാണ് പട്ടികയിലെ ആദ്യത്തെ വിഭവങ്ങള്‍.
Also Read
കേരളത്തില്‍ പൊറോട്ട എങ്ങനെയാണോ അതുപോലെയാണ് മുംബൈക്കാര്‍ക്ക് വടാപാവ്. എളുപ്പത്തില്‍ തയ്യാറാക്കാനും കഴിയുന്ന ഒന്നാണിത്. ഒരു മൃദുവായ ബ്രെഡ് രണ്ടായി മുറിച്ച് അതിന്റെ നടുവില് ഉരുളക്കിഴങ്ങും വെളുത്തുള്ളിയുമൊക്കെ ചേര്‍ത്ത ഫില്ലിങ്ങ് വെയ്ക്കും. കൂടെ ചട്‌നികളും ചേര്‍ക്കും. ഇതില്‍ തന്നെ പലതരത്തിലുള്ളവ മുംബൈയില്‍ ലഭ്യമാണ്.
1970-80 കാലഘട്ടത്തിലാണ് വടാപാവ് വലിയ ശ്രദ്ധനേടുന്നത്. പിന്നീട് ഇത്രയും കാലം പല പരീക്ഷണങ്ങളും വടപാവില്‍ വന്നു. തൊഴിലാളികളുടേയും സാധാരണക്കാരുടേയും ഭക്ഷണമായാണ് ഇത് ആദ്യം അറിയപ്പെടുന്നത്. മുംബൈ തെരുവുകളില്‍ വടപാവ് വില്‍പ്പന നടത്തി ജീവിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. വിലക്കുറവും കഴിക്കാനുള്ള എളുപ്പവുമെല്ലാം ഇതിനെ വളരെ പെട്ടെന്ന് ജനപ്രിയ ഭക്ഷണമാക്കി മാറ്റി.
Content Highlights: vada pav named among best sandwiches in the world
Published: 13 Mar 2024, 08:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented