കഴിക്കാന്‍ കല്ലു പൊരിച്ചത് ഓര്‍ഡര്‍ ചെയ്യുന്നത് ആലോചിച്ചിട്ടുണ്ടോ ? ആശ്ചര്യപ്പെടേണ്ട കാര്യമല്ല, ശരിക്കുമുള്ളതാണ്.സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.
ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍ കല്ലുകള്‍ പൊരിച്ചെടുക്കുന്നയത്ര വിചിത്രമായ പരീക്ഷണം വേറെയുണ്ടോയെന്നാണ് ഇപ്പോള്‍ ചര്‍ച്ച.
Also Read
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു തെരുവ് കച്ചവടക്കാരന്റെ പരീക്ഷണവിഭവമാണ് കല്ലുകള്‍ പൊരിച്ചത്. നല്ല എരിവുള്ള മുളകും വെളുത്തുള്ളിയും ചേര്‍ത്താണ് ഈ ഉരുളന്‍ കല്ലുകള്‍ ഇയാള്‍ പൊരിച്ചെടുക്കുന്നത്.
ഈ കല്ലുകള്‍ ചവച്ചു തിന്നുകയോ വിഴുങ്ങുകയോ ചെയ്യേണ്ട കാര്യമില്ല. പകരം മറ്റു ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഈ കല്ലുകള്‍ കൂടി വായിലിട്ടു അവയ്ക്കൊപ്പം ചേര്‍ന്നിരിക്കുന്ന മസാലകള്‍ നുണഞ്ഞിറക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.ശേഷം തുപ്പിക്കളയാം.
പുതിയ വിഭവത്തെക്കുറിച്ച് കച്ചവടക്കാരന് പറയാനുള്ളതും ഇകാണ്-. '' അടുത്ത മൂന്നു തലമുറകള്‍ക്കു കൂടി ഈ കല്ലുകള്‍ കൈമാറൂ, നിങ്ങള്‍ പോയാലും ഈ കല്ലുകള്‍ അവിടെ തന്നെ കാണും''- ഇതാണ് അദ്ദേഹത്തിന്റെ പരസ്യവാചകം.
എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഭക്ഷണപ്രേമികള്‍ക്ക് ഇത് ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും കഠിനമായ വിഭവം, സ്വയം കഴിച്ചോളൂ, ഇത് വയറിന് പ്രശ്‌നം വരുത്തും തുടങ്ങിയ തരത്തിലാണ് പലരും ഇതിനെ കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: viral Chinese dish ,stone,food,chinese food
Published: 25 Jun 2023, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented