
പ്രഭാതഭക്ഷണം നമ്മുടെ ഒരു ദിവസത്തെ തന്നെ നിര്‍ണയിക്കുന്ന പ്രധാനഭക്ഷണമാണ്. ഒരു ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഉന്മേഷവും ഊര്‍ജസ്വലതയും ഉണ്ടാവാന്‍ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. ചിലര്‍ ലഘുഭക്ഷണമാണ് പ്രാതലിന് പകരം കഴിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഉച്ചഭക്ഷണത്തിന് മുന്‍പ് വലിയ രീതിയില്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്.
അതിനാല്‍ രാവിലെ എന്ത് കഴിക്കണമെന്നത് നിര്‍ണായകമായ തിരഞ്ഞെടുപ്പാണ്. പ്രോട്ടീന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ പ്രാതലിനായി തിരഞ്ഞെടുക്കണം. കൊഴുപ്പും മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ചില ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ നിന്നും ഒഴിവാക്കണം. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ജോലിത്തിരക്കുകള്‍ക്കിടയില്‍ എളുപ്പത്തിന് പലരും പ്രാതലിനായി വൈറ്റ് ബ്രഡ് പതിവാക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ശീലമാണ്, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യം ക്ഷയിപ്പിക്കും. മധുര പലഹാരങ്ങള്‍, മധുരം അധികമുള്ള ജ്യൂസുകള്‍ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് നിര്‍ത്തണം. രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും ഒഴിവാക്കുക.
പ്രാതല്‍ കഴിക്കുമ്പോള്‍ എത്രതന്നെ പ്രിയപ്പെട്ടതായാലും ചിക്കന്‍ വറുത്തത്, മീന്‍ വരുത്തത് തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ രാവില കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാക്കും.
അതുപോലെ തന്നെയാണ് കോണ്‍ഫ്ളേക്സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നതും. ഇതില്‍ അടങ്ങിയിരിക്കുന്ന മധുരവും റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കും.ചീസ്, പനീര്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രാതലില്‍ ഉള്‍പ്പെടരുത്. കുട്ടികള്‍ക്ക് ഇവ രാവിലെ കൊടുക്കുന്നത് നല്ലതല്ല.
കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകുന്ന ഭക്ഷണമാണിവ. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒരു കാരണവശാലും രാവിലെ കഴിക്കരുത്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഏതു സമയത്ത് കഴിച്ചാലും ആരോഗ്യത്തിന് നല്ലതല്ല. പ്രാതലിനായി അവ ഒരിക്കലും തിരഞ്ഞെടുക്കരുത്. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് പ്രാതലിന് അനുയോജ്യമായ ഭക്ഷണം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Breakfast , Worst Foods,best food,food,health
Published: 02 Jun 2023, 02:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented