വയറിലെ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന പലരും നമ്മുടെയിടയിലുണ്ട്. ഭക്ഷണകാര്യത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
Also Read
ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈര് കഴിക്കുന്നതും വലിയ ഗുണം ചെയ്യും. തൈരില്‍ അടങ്ങിയ ലാക്ടിക് ആസിഡാണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നേന്ത്രപ്പഴവും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇവ മലബന്ധം തടയാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഡയറ്റില്‍ പതിവാക്കിയാല്‍ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഇതിനായി രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: superfoods for better gut health, superfoods, gut health, banana, spinach, food
Published: 25 Jan 2024, 10:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented