ദിവസം തുടങ്ങുന്നതുമുതൽ ചായ നിർബന്ധമുള്ളവരുണ്ട്. ചായ കുടിക്കുന്ന സമയം അൽപമൊന്നു തെറ്റിയാൽപ്പോലും ചിലർ അസ്വസ്ഥരാകും. അത്തരത്തിൽ ‘ടീ പേഴ്സൺ’ ആയവർക്ക് സന്തോഷിക്കാൻ വക നൽകുന്നതാണ് പുതിയൊരു പഠനം. ദിവസവും കട്ടൻ ചായയോ, ഗ്രീൻ ടീയോ കുടിക്കുന്നവരിൽ ഹൃദ്രോഗസാധ്യത കുറയുമെന്നാണ് പഠനം പറയുന്നത്.
ചായ കുടിക്കുന്നവരിൽ പക്ഷാഘാതം, ഹൃദ്രോഗം, പെരിഫറൽ ആർട്ടറി ഡിസീസ് തുടങ്ങിയ അവസ്ഥകൾ ഉൾപ്പെടുന്ന വാസ്കുലർ രോഗങ്ങൾ വരാനുള്ള സാധ്യത 11% കുറവായിരിക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ചായ കുടിക്കുന്നത് ഹൃദ്രോഗങ്ങളെ തടയുമെന്ന് പഠനം പറയുന്നില്ല, മറിച്ച് സാധ്യത കുറയ്ക്കാമെന്നാണ് കണ്ടെത്തൽ. വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത, പുകവലിക്കാത്തവരിലാണ് ചായ കുടിക്കുന്നതിന്റെ ഗുണം കൂടുതൽ കണ്ടെത്തിയത്.
ചൈന കഡൂരി ബയോബാങ്കിൽ നിന്നുള്ള 30 നും 79 നും ഇടയിൽ പ്രായമുള്ള 485,934 ആളുകളിൽ നിന്നുള്ള ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 9 വർഷക്കാലം നിരീക്ഷിച്ചാണ് വിലയിരുത്തലിലെത്തിയത്. പതിവായി ചായ കുടിക്കാത്തവരെ അപേക്ഷിച്ച് പതിവായി ചായ കുടിക്കുന്നവരിൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 11% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ഇസ്കീമിക് സ്റ്റോക്ക് വരാനുള്ള സാധ്യത 37% കുറവാണെന്നും ഹൃദയാഘാതം വരാനുള്ള സാധ്യത 17% കുറവാണെന്നും ഗവേഷകർ പറയുന്നു.
പ്രതിദിനം ഏകദേശം 6-8 കപ്പ് ചായ കുടിക്കുന്നവരിലാണ് ഗുണഫലം കണ്ടിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും ഇതാണ് പതിവായി ചായ കുടിക്കേണ്ട അളവെന്ന് ശുപാർശ ചെയ്യുന്നില്ല. പഞ്ചസാരയോ, ഇതര കൃത്രിമ മധുരങ്ങളോ ചേർത്ത് ചായ കുടിക്കുന്നത് ഗുണഫലങ്ങളിൽ മാറ്റംവരുത്തിയേക്കാം.
ചായയിലെ ഫ്ലസേവനോയ്ഡുകൾ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്നു കരുതുന്നു. ചായയിലെ ആന്റിഓക്സിഡന്റുകൾ വിട്ടുമാറാത്ത വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസ്സും കുറയ്ക്കും. കൂടാതെ ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നതു തടയാനും സഹായിക്കുമെന്നു കരുതുന്നു. ഇവയിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാവുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
Content Highlights: New study reveals daily tea drinkers may experience an 11% reduction in vascular disease risk, including heart disease and stroke
Published: 31 Oct 2026, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented