ബോളിവുഡ് താരം കരീന കപൂര്‍ ഒരു ഭക്ഷണപ്രിയയാണ്. അവര്‍ തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ  ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള ഭക്ഷണത്തിന്റേയും മറ്റു താരങ്ങള്‍ക്ക് ഒപ്പമുള്ളതുമെല്ലാം അവര്‍ ഇത്തരത്തില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ കരീന പങ്കുവെച്ചൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

To advertise here,

കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ഒപ്പമുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇത്തവണ ഭക്ഷണത്തിന്റെ മാത്രം ചിത്രമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച ഭക്ഷണത്തിന്റെ ചിത്രമാണ് അവര്‍ പങ്കുവെച്ചത്.

കഴിച്ചതിന്റെ ബാക്കി പാന്‍കേക്ക്, ഒരു പാത്രത്തില്‍ അരിഞ്ഞുവെച്ച സ്‌ട്രോബറി ബൗളിലുള്ള ക്രീം എന്നിവയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പും ഹൃദയത്തില്‍ തൊടുന്നതാണ്. കുഞ്ഞ് ബാക്കി വെച്ച ഭക്ഷണം കഴിക്കുന്ന അമ്മയാണ് ഞാന്‍ എന്നാണ് കുറിപ്പില്‍ സൂചിപ്പിക്കുന്നത്.

കുട്ടികളുള്ള വീട്ടില്‍ അമ്മമാര്‍ കുഞ്ഞുങ്ങളുടെ ഭക്ഷണം ബാക്കി കഴിയ്ക്കാറുണ്ട്. അത്തരത്തിലൊരു അമ്മയാണ് താനെന്നുമാണ് കരീന പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിനോടൊപ്പം രസകരമായ ഇമോജികളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. മക്കള്‍ കഴിച്ച ഭക്ഷണത്തിന്റെ ചിത്രം ഇതിന് മുന്‍പും കരീന പങ്കുവെച്ചിട്ടുണ്ട്.

രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് നടി കരീന കപൂര്‍. മക്കളുമായുള്ള ചിത്രങ്ങള്‍ അവര്‍ പതിവായി പങ്കുവെയ്ക്കാറുണ്ട്. മാതൃദിനത്തില്‍ മക്കള്‍ തനിക്കായി ഒരുക്കിയ കേക്കിന്റെ ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.