ധുരം പ്രതിരോധശക്തി കൂട്ടുമോ, വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ബംഗാളി സ്വീറ്റ്‌സ് പ്രതിരോധശക്തി കൂട്ടുമെന്നാണ് പറയുന്നത്. കൊല്‍ക്കയിലെ പ്രസിദ്ധമായ ഒരു ബംഗാളി ഷോപ്പാണ് രോഗപ്രതിരോധ ശക്തികൂട്ടുന്ന പലതരം ആയുര്‍വേദചേരുവകള്‍ ചേര്‍ന്ന സന്ദേശ് എന്ന മധുരപലഹാരം പുറത്തിറക്കിയത്. ഇമ്യൂണിറ്റി സന്ദേശ് എന്നാണ് പേരും നല്‍കിയിരിക്കുന്നത്.

To advertise here,

കൊല്‍ക്കത്തയിലെ ബലറാം മുല്‍ക്ക് ആന്‍ഡ് രാധാരാമന്‍ മുല്‍ക്ക് എന്ന മധുരപലഹാരക്കടയാണ് ഈ ഇമ്മ്യൂണിറ്റി സന്ദേശിന് പിന്നില്‍. സോഷ്യല്‍ മീഡിയ ഇവരുടെ പ്രയത്‌നത്തെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍. 

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ എല്ലാവരും രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കു പിന്നാലെയായിരുന്നു. മധുരപലഹാരങ്ങള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല. എങ്കില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഭക്ഷണത്തെ ആരോഗ്യകരമാക്കിയാലോ എന്ന ചിന്തയാണ് ഇതിന് പിന്നില്‍. തുളസി, മഞ്ഞള്‍, ഏലയ്ക്ക, ഇഞ്ചി, കുരുമുളക്, കുങ്കുമം എന്നിങ്ങനെ പതിനഞ്ചുതരം ഔഷധക്കൂട്ടുകളാണ് ഇതിലുള്ളത്. 

സാധാരണ സന്ദേശിലുള്ളതുപോലെ പഞ്ചസാരയോ ശര്‍ക്കരയോ അല്ല ഇതിലേ മധുരമെന്നും നിര്‍മാതാക്കള്‍ പറയുന്നു. തേനും ചീസുമാണ് ഇതിനെ ക്രീമിയാക്കുന്നത്. 

ലോക്ഡൗണിന്റെ സമയത്തും ബംഗാള്‍ ഗണ്‍മെന്റ് മധുരഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. മധുരപലഹാരങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവത്തതിനാലാണ് ഇങ്ങനെ ചെയ്തത്.

Content Highlights: Immunity Sandesh the Viral Bengali Sweet Made With Immunity-Boosting Herbs