
പറഞ്ഞാലും പറഞ്ഞാലും മതിവരാത്തതാണ് മുട്ടയുടെ ആരോഗ്യഗുണങ്ങള്‍. പുഴുങ്ങിയ ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം നല്ല കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഒരാള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിലുണ്ട്. വിറ്റാമിന്‍ എ, ബി5, ബി12, ബി2 എന്നിവയെല്ലാം നിശ്ചിത അളവില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ തലച്ചോറിന്റെ വികാസത്തിനും ശാരീരകപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിനും മുട്ട സഹായിക്കുന്നു.
ജിമ്മില്‍ പോകുന്നവരുടെ ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പുഴുങ്ങിയ ഒരു മുട്ടയില്‍ 70 കലോറി ഊര്‍ജവും അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം ഈര്‍ജസ്വലതയോടെ നില്‍ക്കുന്നതിന് ഇത് സഹായിക്കും.
രോഗങ്ങളെ പ്രതിരോധിക്കുന്നു
ആന്റിഓക്സിഡന്റുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായ മുട്ട കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളായ തിമിരം, കണ്ണിന്റെ റെറ്റിനയ്ക്ക് ഉണ്ടാകുന്ന നാശം(മാക്യുലാര്‍ ഡീജനറേഷന്‍) എന്നിവയെ ഒരുപരിധിവരെ പ്രതിരോധിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം പരിരക്ഷിക്കുന്നതിനും മുട്ടയ്ക്കുള്ള പങ്ക് വലുതാണ്.
ഊര്‍ജകേന്ദ്രം
പ്രധാനപ്പെട്ട ഒന്‍പത് അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദീര്‍ഘനേരത്തേക്ക് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു. മുട്ടയിലെ പ്രോട്ടീനും ദിവസം മുഴുവന്‍ ഊര്‍ജസ്വലതയോടെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു. ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ മുട്ടയില്‍ ധാരാളമായിഅടങ്ങിയിട്ടുണ്ട്.
മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ എന്ന പോഷകം അസറ്റൈല്‍കോളിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. സമ്മര്‍ദങ്ങളെയും ഉത്കണ്ഠയെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെപ്രത്യേക ഭാഗത്തെ ഉത്തേജിപ്പിക്കുന്നതാണ് അസറ്റൈല്‍കോളിന്‍ എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: egg day 2022, health benefit of egg, egg for immunity development, food
Published: 14 Oct 2022, 01:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented