സാമൂഹികമാധ്യമങ്ങളില്‍ വളരെ സജീവമാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂര്‍. തന്റെ കുടുംബവിശേഷങ്ങളും മറ്റും അവര്‍ മിക്കപ്പോഴും സാമൂഹികമാധ്യമങ്ങളൂടെ  പങ്കുവയ്ക്കുന്നത് പതിവാണ്.

To advertise here,

ഇന്‍സ്റ്റഗ്രാമില്‍ 4.5 മില്യണ്‍ ഫോളോവേഴ്സുള്ള അവര്‍ തികഞ്ഞ ഭക്ഷണപ്രേമികൂടെയാണ്. മികപ്പോഴും തന്റെ പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങളും പാചകവീഡിയോകളും അവര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ രാജ്മ ചാവലിന്റെ ചിത്രമാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വാരാന്ത്യം തന്റെ പ്രിയപ്പെട്ട ഭക്ഷണമായ രാജ്മ ചാവല്‍ കഴിക്കാനുള്ളതാണെന്ന് അവര്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ത്യക്കാരുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ്. 

മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കണമെങ്കില്‍ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്. കൈകൊണ്ട് ഭക്ഷണം കഴിക്കേണ്ടതുണ്ടെന്ന് അവര്‍ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.രാജ്മ ചാവലിനൊപ്പം ഡ്രൈ ആലു വിഭവവും ചിത്രത്തില്‍ കാണാം.

മിറയ്ക്ക് ഭക്ഷണത്തോടുള്ള ഇഷ്ടം അവരെ സാമൂഹികമാധ്യമങ്ങളില്‍ പിന്‍തുടരുന്നവര്‍ക്ക് കൃത്യമായി അറിയാം. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റേയും യാത്രകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റേയുമെല്ലാം ചിത്രങ്ങള്‍ അവര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

അടുത്തയിടെയാണ് തന്റെ ഗോവയാത്രയില്‍ കഴിച്ച കൊങ്കിണിവിഭവത്തിന്റെ ചിത്രം അവര്‍ പങ്കുവെച്ചത്. പൂരിയും കറികളും അച്ചാറും ചട്ണിയുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു അവരുടെ ഭക്ഷണം. പ്രദേശികവും പരമ്പരാഗതവുമായ വിഭവങ്ങളും മിറയ്ക്ക് പ്രിയമുള്ളതാണ്.