തുമ്മലും അലര്‍ജിയും ജലദോഷവും മാറാത്ത പലരും നമുക്കിടയിലുണ്ട്. പ്രശ്‌നം സൈനസൈറ്റിസ് തന്നെ. തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്. സൈനസുകളില്‍ നീരുവീക്കം വരുകയും അണുബാധ വരികയും സൈനസ് ബ്ലോക്ക് ആകുമ്പോഴുമാണ് സൈനസൈറ്റിസ് ഉണ്ടാകുന്നത്. സൈനസൈറ്റിസ് തന്നെ പലതരം ഉണ്ട്. സൈനസൈറ്റിസുള്ള സമയത്ത് അതിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

To advertise here,

തണുത്ത ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് വളരെ നല്ലതാണ്. പകരം ചൂട് സൂപ്പ്, ചൂട് ചായ തുടങ്ങി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് സൈനസൈറ്റിസിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശ്വാസകോശസംബന്ധമായ അണുബാധകള്‍ തടയാനും ഇവ ഗുണം ചെയ്യും.

സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും സിട്രിക് ആസിഡും ധാരാളം അടങ്ങിയ പഴങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാനും സൈനസൈറ്റിസിനെ നിയന്ത്രിക്കാനും സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, കിവി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.   

ആന്റി ഓക്‌സിഡന്റുകളും സള്‍ഫറും ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നതും സൈനസൈറ്റിസിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും സൈനസൈറ്റിസിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

ചൂടുവെള്ളം കുടിക്കുന്നതിലൂടെയും സൈനസ് അണുബാധയെ നിയന്ത്രിക്കാം .തേന്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ സൈനസൈറ്റിസിനെ നിയന്ത്രിക്കാന്‍ ഇത് ഉപകരിക്കും.