നമ്മളില്‍ എല്ലാവര്‍ക്കും പാചകം ചെയ്തു തുടങ്ങുന്ന കാലത്ത് രസകരമായ പല സന്ദര്‍ഭങ്ങളും ഓര്‍മ്മയില്‍ കാണും. പലപ്പോഴും പാചകം ചെയ്തു അബദ്ധം ഉണ്ടായതിന്റെ അനുഭവമായിരിക്കും അധികവും. പാചകം ഒറ്റയടിക്ക് നമുക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിലൊരു അനുഭവമാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇത് അവരുടെ പഴയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ്. ചെറുപ്പത്തില്‍ താന്‍ ആദ്യമായി പാചകം ചെയ്തതിനെക്കുറിച്ചാണ് അവര്‍ വീഡിയോയില്‍ സംസാരിക്കുന്നത്. ഒരു മാഡ്രിഡ് യാത്രയ്ക്കിടെ ഷെഫിനോടൊപ്പം പാചകം ചെയ്യുന്നതിനിടെയിലാണ് ദീപിക തന്റെ രസകരമായ അനുഭവകഥ വിവരിക്കുന്നത്.
Also Read
വീഡിയോയില്‍ ദീപികം പാചകം ചെയ്യുന്നതും 'അമ്മ എന്നെ അടുക്കളയില്‍ കയറ്റാത്തതിന്റെ കാരണം' എന്ന് വീഡിയോയില്‍ രേഖപ്പെടുത്തിയതും കാണാം. ഇങ്ങനെയാണ് അവര്‍ തന്റെ ആദ്യ പാചകത്തിന്റെ അനുഭവം പറഞ്ഞുതുടങ്ങുന്നത്-
'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ സൃഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് മുട്ട പാചകം ചെയ്യാന്‍ തീരുമാനിച്ച ഒരു സംഭവമുണ്ട്. ഇഷ്ടികകള്‍ അടുക്കി വെച്ച് അടുപ്പുകൂട്ടി തീ കത്തിച്ച് ഒക്കെയാണ് പാചകം. ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും മുട്ടകളും ഇതിനായി കൊണ്ടുവന്നിരുന്നു. ചേരുവകളൊക്കെ തയ്യാറായി. ഇനിയാണ് മുട്ട ചേര്‍ക്കേണ്ടത്. എന്നാല്‍ മുട്ട ചേര്‍ക്കേണ്ട സമയമായപ്പോള്‍ മുട്ട കാണാനില്ല. മുട്ട വീണ്ടും പോയെടുക്കാമെന്ന് അവസാനം ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ എണീക്കുകയും ചെയ്തപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. ഞാന്‍ ഇത്രയും സമയവും ഇരുന്നത് മുട്ടയുടെ പുറത്തായിരുന്നു.'
ചിരിച്ചു കൊണ്ടാണ് തന്റെ ആദ്യം പാചകത്തില്‍ സംഭവത്തില്‍ ഉണ്ടായ അബദ്ധത്തെക്കുറിച്ച് ദീപിക വിവരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തന്റെ പഴയ സുഹൃത്തുക്കളെയും ടാഗ് ചെയ്താണ് വീഡിയോ അവര്‍ പങ്കുവെച്ചിരിക്കുന്നത്. പഴയ വീഡിയോയ്ക്ക് താഴെ നിരവധിയാളുകള്‍ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മാതാപിതാക്കളാകാനുള്ള ഒരുക്കത്തിലാണ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. സെപ്റ്റംബറോടു കൂടിയായിരിക്കും കുഞ്ഞിന്റെ ജനനം. സിനിമാപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേര്‍ ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ നേര്‍ന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. 'കല്‍കി 2898' എഡി, 'സിംഗം എഗൈന്‍' എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.
Content Highlights: Deepika Padukone's "First Experience With Cooking
Published: 29 Mar 2024, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented