മധുരം കഴിക്കാന്‍ ഇനി ഒന്നാം തിയ്യതിയാകാന്‍ കാത്തിരിക്കേണ്ട. ഈ വര്‍ഷം ചോക്ലേറ്റിനെ അമിതമായി സ്നേഹിക്കാന്‍ ചോക്ലേറ്റ് പ്രേമികള്‍ക്ക് ഏറ്റവും ഉചിതമായ ദിവസം ജൂണ്‍ ഏഴാണ്. ഭയങ്കര മധുരമാണ് എന്ന കാരണം പറഞ്ഞ് ചോക്ലേറ്റ് ഒഴിവാക്കുന്നവരെ മണംകൊണ്ട് വീഴ്ത്താന്‍ കേമനാണല്ലോ ചോക്ലേറ്റ്.
എക്ളെയേഴ്സും കിറ്റ്കാറ്റും പില്‍ക്കാലത്ത് പരസ്യത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ ഡയറിമില്‍ക്കും ഗള്‍ഫില്‍ നിന്നെത്തുന്ന ബന്ധുക്കള്‍ കനിഞ്ഞാല്‍ മാത്രം ഒന്ന് നുണയാന്‍ കിട്ടിയിരുന്ന ഫഡ്ജും വയലെറ്റ് ബോക്‌സിനുവേണ്ടി അടിയുണ്ടാക്കിയിരുന്ന ക്വാളിറ്റി സ്ട്രീറ്റ് മിഠായികളും തേങ്ങ ഉണ്ടെന്ന അത്ഭുതത്തില്‍ കഴിച്ചിരുന്ന ബൗണ്ടിയും പ്രത്യേക ആകൃതികൊണ്ട് ആശ്ചര്യമുണ്ടാക്കിയിരുന്ന ടോബ്ളറോണും വളരെ വിരളമായി മാത്രം ഇപ്പോള്‍ കാണാറുള്ള സഫാരിയും ദേഷ്യം വരുന്നവര്‍ക്കുള്ള സ്‌നിക്കേഴ്‌സും.. അങ്ങനെ കൊക്കോ സുഗന്ധത്തില്‍ മുങ്ങിയ നമ്മുടെ ചോക്ലേറ്റ് ഓര്‍മ്മകള്‍ നീളുന്നു.
പശ്ചാത്യ സംസ്‌കാരം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികള്‍ കല്യാണ ആഘോഷങ്ങള്‍ക്ക് ഗിഫ്റ്റ് ഹാംബറിന്റെ രൂപത്തിലും ചോക്ലേറ്റിനെ 'വെല്‍ക്കം' ചെയ്തതോടെ സര്‍വ്വത്ര ചോക്ലേറ്റ് എന്നമട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇറ്റലിയില്‍ 1982-ല്‍ പിറവിയെടുത്ത ഫെറാറോ റോഷയാണ് ഹാംബറില്‍ മുന്‍പന്തിയിലുള്ള ഒരാള്‍.

ആരോഗ്യപരമായ ഗുണങ്ങള്‍കൊണ്ടും ഇപ്പോള്‍ ചോക്ലേറ്റിന് റേറ്റിങ് കൂടുതലാണ്. ലോക ചോക്ലേറ്റ് ദിനത്തില്‍ വന്ന വഴി മറക്കാതിരിക്കാന്‍ കുറച്ച് ചോക്ലേറ്റ് വിശേഷങ്ങള്‍ അറിയാം.
Read more:വയനാടന്‍ കൊക്കോയുടെ രുചിയറിയാം: ഇത് പ്രിസര്‍വേറ്റീവ്‌സ് ഇല്ലാത്ത അസല്‍ ചോക്ലേറ്റ്
ദൈവത്തിന്റെ ഭക്ഷണം ( ഫുഡ് ഓഫ് ദ് ഗോഡ്)
35000 വര്‍ഷം നീണ്ട രൂപമാറ്റത്തിനു ശേഷമാണ് നമ്മള്‍ ഇന്നു കാണുന്ന മധുരമുള്ള ചോക്‌ളേറ്റ് എന്ന ഭക്ഷോയോഗ്യമായ രൂപത്തിലേക്ക് വെറും കൊക്കോ കുരു മാത്രമായിരുന്ന കൊക്കോ എത്തിയത്. മായന്‍ വംശജരാണ് കൊക്കോ പരിപ്പ് ആദ്യമായി ഉപയോഗിച്ചത്.
ഫുഡ് ഓഫ് ദ് ഗോഡ് എന്നറിയപ്പെട്ടിരുന്ന ഒരു പാനീയമായിരുന്നു എ.ഡി 400-ല്‍ കൊക്കോയുടെ ആദ്യ രൂപം. ഉണക്കിയ കൊക്കോ പൊടിച്ച ശേഷം പട്ടയും കുരുമുളകും ചേര്‍ത്ത് വെള്ളത്തില്‍ അലിയിച്ച് കുടിക്കുകയായിരുന്നു പതിവ്. സ്വാദിനേക്കാളുപരി അതിതീവ്രമായ സുഗന്ധമായിരുന്നു ഈ പാനീയത്തിന്റെ പ്രധാന ആകര്‍ഷണം. വിപണിയില്‍ ഡാര്‍ക്ക് ചോക്ക്‌ളേറ്റിനും ഏറെ ആരാധകറുള്ള കാലത്ത് മധുരത്തിനായി ചോക്ലേറ്റില്‍ പഞ്ചസാരയും തേനും ചേര്‍ത്തുതുടങ്ങിയത് എ.ഡി. 1530 മുതലാണെന്നതും കൗതുകമാണ്.
എ.ഡി. 1680 ആയപ്പോള്‍ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം കൊക്കോ തോട്ടങ്ങള്‍ വളരാന്‍ തുടങ്ങി. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി പതിമ്മൂന്നാമന്റെ വിവാഹസത്ക്കാര വേളയില്‍ അദ്ദേഹത്തിന് ചോക്ലേറ്റ് സമ്മാനമായി ലഭിച്ചതോടെയാണ് യൂറോപ്പില്‍ ചോക്ലേറ്റിന് പ്രശസ്തി വര്‍ദ്ധിച്ചുതുടങ്ങിയത്. എ.ഡി. 1600-ല്‍ ആയിരുന്നു അത്.
എ.ഡി. 1828-ല്‍ കൊക്കോ പ്രസ് കണ്ടുപിടിച്ചതോടെയാണ് എല്ലാവര്‍ക്കും കൂടുതല്‍ രുചികരവും ഗുണമേന്മയുമുള്ള ചോക്ലേറ്റ് ലഭിക്കാന്‍ തുടങ്ങിയത്. കൊക്കോ പരിപ്പില്‍നിന്ന് കൊക്കോ ബട്ടര്‍ കളഞ്ഞ് ഗുണമേന്മയുള്ള കൊക്കോ പൗഡര്‍ നിര്‍മിക്കാന്‍ സഹായിച്ചത് കൊക്കോ പ്രസ് എന്ന ഉപകരണമായിരുന്നു.
ബ്രിട്ടനില്‍ ആദ്യത്തെ ചോക്ലേറ്റ് ബാര്‍ നിര്‍മിച്ചത് എ.ഡി. 1847-ല്‍ ആയിരുന്നു. എ.ഡി. 1880ല്‍ ആണ് ചോക്ലേറ്റ് ഉത്പന്നങ്ങളുടെ പരസ്യം ആദ്യമായി പുറത്തുവന്നത്. അസ്ടെക് വംശജര്‍ (എ.ഡി. 1400) കൊക്കോ പരിപ്പ് കറന്‍സിയായി ഉപയോഗിച്ചിരുന്നു. എ.ഡി. 1519 മുതല്‍ സ്പെയിനില്‍ ചോക്ലേറ്റ് പരിചിതമായി തുടങ്ങി.
ഡാര്‍ക്ക് ചോക്‌ളേറ്റ്, ഹേസല്‍നട്ട് അടങ്ങുന്ന ജിയന്‍ഡുഓ ചോക്‌ളേറ്റ്, മില്‍ക്ക് ചോക്‌ളേറ്റ്, വൈറ്റ് ചോക്‌ളേറ്റ് എന്നിവയാണ് പ്രധാനപ്പെട്ട ചോക്‌ളേറ്റ് വകഭേദങ്ങള്‍. 1502-ല്‍ ക്രിസ്റ്റഫര്‍ കൊളംബസാണ് യൂറോപ്പില്‍ കൊക്കോ പരിചയപ്പെടുത്തുന്നത്.

ചില ചോക്ലേറ്റ് സത്യങ്ങള്‍
- പൂച്ചകള്‍ക്കും നായകള്‍ക്കും ചോക്ലേറ്റ് നല്‍കുന്നത് ആരോഗ്യപ്രദമല്ല. ചോക്ലേറ്റിലെ തിയോ ബ്രോമിന്‍ എന്ന ഘടകത്തെ മനുഷ്യന് ദഹിപ്പിക്കാന്‍ കഴിയുന്നതുപോലെ നായയ്ക്കും പൂച്ചക്കും കഴിയില്ല.
- മധ്യ അമേരിക്കയില്‍ (ഇന്നത്തെ മെക്സിക്കോ, ബെലിസ്, ഗ്വാട്ടിമാല എന്നീ രാജ്യങ്ങള്‍) അധിവസിച്ചിരുന്ന മായന്‍ വംശജര്‍ ദൈവത്തിന്റെ ഭക്ഷണമായാണ് ചോക്ലേറ്റിനെ കരുതിയിരുന്നത്.
- ചോക്ലേറ്റ് എന്ന പേര് നവോട്ടല്‍ (മധ്യ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാഷ) വാക്കായ Xocoalati എന്നതില്‍ നിന്നാണ് ഉണ്ടായത്. കയ്പ്പുള്ളത് എന്നാണ് ഈ പദത്തിന്റെ അര്‍ഥം. മായന്‍ വംശജര്‍ കയ്പേറുന്ന ഒരു പാനീയമായാണ് ഇതിനെ ഉപയോഗിച്ചിരുന്നത്.
- പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഐവറി കോസ്റ്റ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം.
- ഡാര്‍ക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറയാണ്.
- 1847-ല്‍ ഡാനിയല്‍ പീറ്റര്‍ ആണ് മില്‍ക്ക് ചോക്ലേറ്റ് ഉണ്ടാക്കിയത്. കണ്ടന്‍സ്ഡ് മില്‍ക്ക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.
Content Highlights: chocolate day history on world chocolate day
Published: 07 Jul 2024, 07:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented