ശരീരത്തിലെ കോശങ്ങള്ക്ക് ഉണ്ടാകുന്ന കേടുപാടുകള് തടയുന്ന ആന്റിഓക്സിഡന്റുകളാല് സമ്പന്നമാണ് കൊക്കോ.

ബോളിവുഡിന്റെ ഫിറ്റ്നസ് ഐക്കണായ സൽമാൻ ഖാന് മധുരപലഹാരങ്ങളോടുള്ള, പ്രത്യേകിച്ച് ചോക്ലേറ്റിനോടുള്ള താല്പര്യം വെളിപ്പെടുത്തി പ്രശസ്ത നടി കരീഷ്മ കപുർ. കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ ടോക്ക് ഷോയുടെ പുതിയ സീസണിൽ അതിഥിയായി എത്തിയപ്പോഴാണ് സൽമാനുമായുള്ള സൗഹൃദത്തെക്കുറിച്ചും സൽമാന്റെ ചോക്ലേറ്റ് കൊതിയെക്കുറിച്ചും കരീഷ്മ സംസാരിച്ചത്.
നൃത്തസംവിധായിക സരോജ് ഖാന്റെ ഡാൻസ് ക്ലാസിൽ വെച്ച് സൽമാനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ തനിക്ക് ഒരു ചോക്ലേറ്റ് ബാർ സമ്മാനിച്ച കാര്യം കരീഷ്മ ഓർത്തെടുത്തു. 2000-ൽ പുറത്തിറങ്ങിയ 'ദുൽഹൻ ഹം ലേ ജായേംഗെ' എന്ന ചിത്രത്തിന്റെ സ്വിറ്റ്സർലൻഡ് ഷൂട്ടിംഗ് വേളയിലാണ് സൽമാന്റെ ചോക്ലേറ്റ് പ്രേമം താൻ ശരിക്കും തിരിച്ചറിഞ്ഞതെന്നും താരം പറഞ്ഞു. തണുത്തുറഞ്ഞ കാലാവസ്ഥയിൽ അണിയറപ്രവർത്തകർ പ്രഭാതഭക്ഷണം കഴിക്കുമ്പോൾ സൽമാൻ ബസ്സിൽ വലിയൊരു പാക്കറ്റ് ചോക്ലേറ്റുമായി വരികയും അത് കഴിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും സൽമാന്റെ പ്രഭാതഭക്ഷണം തന്നെ ഈ ചോക്ലേറ്റുകളായിരുന്നുവെന്ന് കരീഷ്മ പറയുന്നു.
സിനിമകളിൽ ഷർട്ട് ധരിക്കാതെ നായകൻ പ്രത്യക്ഷപ്പെടുന്നത് ട്രെൻഡ് ആക്കിയ നടനാണ് സൽമാൻ ഖാൻ. വ്യായാമത്തിലൂടെ തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ കർശനമായ ഫിറ്റ്നസ് ദിനചര്യകൾക്കിടയിലും താരം തന്റെ പ്രിയപ്പെട്ട മധുരഭക്ഷണങ്ങളെ പൂർണ്ണമായി ഒഴിവാക്കിയിരുന്നില്ല.
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും രക്തചംക്രമണത്തിനും ഏറെ ഗുണകരമാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ രക്തക്കുഴലുകൾക്ക് വിശ്രമം നൽകുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. കൊക്കോ ഉൽപ്പന്നങ്ങൾ ഹ്രസ്വകാലയളവിലേക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് 35 പഠനങ്ങൾ അവലോകനം ചെയ്ത ശാസ്ത്രീയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ക്രമമായ അളവിൽ കൊക്കോ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിലെ കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തടയുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കൊക്കോ. രക്തക്കുഴലുകൾ ശരിയായ രീതിയിൽ വികസിക്കാനും ചുരുങ്ങാനും സഹായിക്കുന്നതിലൂടെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൊക്കോയ്ക്ക് സാധിക്കും.
Content Highlights: Karishma Kapoor shares Salman Khan's love for chocolate on Koffee with Karan, highlighting his sweet indulgence during film shoots.
Published: 16 Oct 2026, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented