ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാവുക? പക്ഷേ മിക്കവർക്കും ഏത് പ്രായത്തിൽ ഏത് ചോക്ലേറ്റാണ് കഴിക്കേണ്ടതെന്ന് അറിയില്ല. പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്ന് പറയുകയാണ് 'കൊക്കോ റിച്ച്' ഫാക്ടറി ഉടമ രഞ്ജൻ ജോസ്. വ്യത്യസ്തമായി എന്ത് ബിസിനസ് ചെയ്യാമെന്ന ചിന്തയിൽ നിന്നുമാണ് എറണാകുളം നടുവട്ടം സ്വദേശിയായ രഞ്ജൻ ജോസ് ചോക്ലേറ്റ് നിർമാണമെന്ന ആശയത്തിലേക്ക് എത്തിയത്. ഇന്ന് നാല് ഏക്കറോളം സ്ഥലത്ത് കൊക്കോ കൃഷി ചെയ്ത് ചോക്ലേറ്റ് നിർമാണം നടത്തുകയാണ് രഞ്ജൻ. ചോക്ലേറ്റിനോടൊപ്പം തന്നെ കൊക്കോയുടെ നാല്പതോളം വെറൈറ്റി പ്രൊഡക്ടുകളും ഇവിടെ നിർമിക്കുന്നു.

To advertise here,