അമേരിക്കയില്‍ ഏറ്റവും നല്ല ഭക്ഷണശാലയ്ക്കുള്ള പുരസ്‌കാരം നേടിയത് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ്. നോര്‍ത്ത് കരോലൈനയിലെ ആഷ്വില്ലിലുള്ള 'ചായ് പാനി'യാണ് ബഹുമതി കരസ്ഥമാക്കിയത്. താങ്ങാവുന്ന വിലയില്‍ ഭക്ഷണം നല്‍കുന്ന ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് റെസ്റ്റോറന്റാണിത്. 

To advertise here,

അമേരിക്കയിലെ വന്‍കിട റെസ്റ്റോറന്റുകളെ പിന്‍തള്ളിയാണ് 'ചായ് പാനി' ജെയിംസ് ബിയേര്‍ഡ് ഫൗണ്ടേഷന്റെ അവാര്‍ഡിന് അര്‍ഹമായത്. ചാട്ട് വിഭവങ്ങളും ഥാലിയുമാണ് ഇവിടുത്തെ പ്രത്യേകത. ഭക്ഷണത്തിലെ വൈവിധ്യമാണ് ഇത്തവണ പരിഗണിച്ചതെന്ന് പുരസ്‌കാരസമിതി പറഞ്ഞു. 

2009-ല്‍ ആഷ്വില്ലില്‍ ഒരു റെസ്റ്റോറന്റുമായി തുടങ്ങിയ 'ചായ് പാനി'ക്ക് ഇന്ന് അറ്റ്ലാന്റയിലും ചാര്‍ലറ്റിലുമായി എട്ട് റെസ്റ്റോറന്റുകളുണ്ട്. ചായ് പാനിയുടെ സ്‌പൈസ് വില്ല എന്ന സഹോദരസ്ഥാപനം യു.എസിലെ വീടുകളിലും റെസ്റ്റൊറന്റ് ഷെഫുമാര്‍ക്കിടയിലും ഏറെ പ്രശസ്തമാണ്.