
തേങ്ങാപ്പാല്‍ കേരളീയ പാചകത്തില്‍ വളരെ വലിയ സ്ഥാനമുള്ള ഒന്നാണ്. ഭക്ഷണത്തിന് രുചികൂട്ടാന്‍ വേറെയൊന്നും വേണ്ട. കറികള്‍ക്കും മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കുമൊപ്പം ചേരുവയായി മാത്രമല്ല, വെറുതേ കുടിക്കാനും നല്ലതാണ് തേങ്ങാപ്പാല്‍. ചൂടുള്ള സമയത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ കുടിച്ചാല്‍ മതി. ലാക്ടോസ് ദഹിക്കാനും ആഗിരണം ചെയ്യാനും പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലൊരു പാനീയമാണ് തേങ്ങാപ്പാല്‍. മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിദ്ധ്യവുമുണ്ട് തേങ്ങാപ്പാലില്‍. ഭാരം കുറയ്ക്കാനായും മറ്റും ഡയറ്റാലാണെങ്കില് ഭക്ഷണത്തില്‍ മടിക്കാതെ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന്റെ മറ്റ് ഗുണങ്ങള്‍ ഇവയാണ്
1. തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങള്‍ പേശികളുടെ വേദന, അമിതമായ ചൂടേല്ക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ തടയും.
2. പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവര്‍ക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാല്‍. ഇത് എളുപ്പത്തില്‍ ദഹിക്കും എന്നതു തന്നെ കാരണം.
3. തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും
4. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ തേങ്ങാപ്പാല്‍ ശീലമാക്കാം.
5. ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ മുടങ്ങാതെ ഉള്‍പ്പെടുത്താം.
6. ഇതിലടങ്ങിയ കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
7. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തേങ്ങാപ്പാലിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍
8. തേങ്ങാപ്പാല്‍ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുടി, ചര്‍മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും.
9. ചൂട് കൂടിയ സമയങ്ങളില്‍ നിര്‍ജ്ജലീകരണം കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ കുടിക്കുന്നത് നല്ലതാണ്.
Content Highlights: Benefits of drink coconut milk in summer days
Published: 02 Sept 2020, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented