കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കളിയ്ക്കാന്‍ കൊടുക്കുന്നത് ഇപ്പോള്‍ എല്ലാ വീടുകളിലും സര്‍വ്വസാധാരണമാണ്. ഗെയിം കളിക്കാനും കാര്‍ട്ടൂണ്‍ കാണാനുമാണ് പ്രധാനമായും മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്നത്. പക്ഷേ മുതിര്‍ന്നവരേയ്ക്കാള്‍ നന്നായി ഫോണ്‍ ഉപയോഗിക്കുവാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം. അതൊന്നും അവരെ ആരും പഠിപ്പിക്കേണ്ടതില്ല എന്നതാണ് സത്യം.
പക്ഷേ കുട്ടികളുടെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കുട്ടികള്‍ ബഹളം വെയ്ക്കാതിരിക്കുന്നതിനോ അടക്കിയിരുത്തുന്നതിനോയൊക്കെയാണ് ഇത്തരത്തില്‍ മാതാപിതാക്കള്‍ ഫോണ്‍ നല്‍കുന്നത്.
ഉറങ്ങുന്നതിന് മുന്‍പ് തന്റ ആറുവയസുകാരനായ മകന് മൊബൈല്‍ഫോണ്‍ നല്‍കിയതാണ് ഇവിടെ ഒരച്ഛനെ വെട്ടിലാക്കിയത്. യുഎസിലെ മിഷിഗണില്‍ ചെസ്റ്റര്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന കെയ്ത്ത് സ്റ്റോണ്‍ഹൗസ് എന്നയാളാണ് ഈ അച്ഛന്‍.
അദ്ദേഹം ഭാര്യ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടിയ്ക്ക് ഫോണ്‍ കളിയ്ക്കാന്‍ കൊടുത്തത്. കിടക്കുന്നതിന് മുമ്പായി ഗെയിം കളിക്കുന്നതിനായാണ് ഫോണ്‍ അല്‍പസമയത്തേക്ക് മകന് അദ്ദേഹം നല്‍കിയത്.
മകന്‍ ഗെയിം കളിക്കുകയാണെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. എന്നാല്‍ മകന്‍ പതിവിന് വിരുദ്ധമായി ഒരു ഓണ്‍ലൈന്‍ ആപ്പ് തുറന്ന് ഇതിലൂടെ വിവിധ റെസ്റ്റോറന്റുകളില്‍ നിന്നും ഹോട്ടലുകളിലും നിന്നുമായി വിവിധ തരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന തിരക്കിലായിരുന്നു. എല്ലാ ഓര്‍ഡറിലും 25 ശതമാനം ടിപ്പും അവന്‍ കൊടുത്തു.
കുറച്ചുസമയത്തിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തിത്തുടങ്ങി. ആദ്യം ഭക്ഷണം വന്നപ്പോള്‍ ഭാര്യയാണ് രാത്രിയിലേയ്ക്കുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ അല്‍പസമയത്തിനകം അദ്ദേഹത്തെ ഞെട്ടിച്ചുകൊണ്ട് വിവിധയിടങ്ങളില്‍ നിന്നായി വ്യത്യസ്തതരം ഭക്ഷണങ്ങളുമായി വണ്ടികളെത്തിത്തുടങ്ങി.
വില കൂടിയ കൂടിയ ഭക്ഷണങ്ങളായിരുന്നു അവയിലധികവും. ഇതിനെല്ലാം കൂടെ ആകെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് നഷ്ടമായത് 82,000 രൂപ. ഒടുവില്‍ തനിക്ക് സംഭവിച്ച അമളിയെക്കുറിച്ച് ഇദ്ദേഹം പരസ്യമായി പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ഇദ്ദേഹത്തിന് നഷ്ടമായ അതേ തുകയുടെ ഒരു ഗിഫ്റ്റ് കാര്‍ഡ് സമ്മാനിക്കുകയും ചെയ്തു.
Content Highlights: online foof delivery, 80K Food Orders From Dad's Phone, father, son,food
Published: 08 Feb 2023, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented