ബോളിവുഡ് താരം അല്ലാതിരുന്നിട്ട് കൂടി നിരവധി ആരാധകരുള്ള വ്യക്തിയാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂര്‍. മികച്ച ഒരു വ്ളോഗര്‍ കൂടിയായ അവര്‍ സാമൂഹികമാധ്യമങ്ങളിലും വളരെ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 4.5 മില്യണ്‍ ഫോളോവേഴ്‌സുള്ള അവര്‍ തികഞ്ഞ ഭക്ഷണപ്രേമികൂടെയാണ്.

To advertise here,

ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന അവര്‍ മിക്കപ്പോഴും തന്റെ ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങളും പാചക വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് അവര്‍ക്ക് പറയുവാന്‍ വലിയ താത്പര്യമാണ്. തികഞ്ഞ ഫിറ്റ്‌നസ് പ്രേമികൂടിയാണ് അവര്‍.

ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ഒന്നില്‍ നിറയെഭക്ഷണസാധനങ്ങള്‍ നിറച്ച സ്റ്റാന്‍ഡും കാണാം. വിവിധതട്ടുകളിലായി സോന്‍ പാപ്ഡി ഇന്ത്യന്‍ മധുരപലഹാരങ്ങളും ബിസ്‌ക്കറ്റുകള്‍, ചിപ്‌സുകളും കാണാം. 

കൂടാതെ ഡ്രൈ ഫ്രൂട്ട്‌സുകള്‍ നിറച്ച ടിന്നുകള്‍, വിവിധതരത്തിലുള്ള ചോക്‌ളേറ്റുകള്‍ തുടങ്ങിയവയും ഇതില്‍ കാണാം.  ഹൈ ടീ ആസ്വദിക്കുന്നതാണ് മറ്റൊരു ചിത്രത്തിലുള്ളത്. ചായ, ബ്രഡ്, പേസ്ട്രി,ഗ്രീന്‍ ഡിപ് തുടങ്ങിയവയെല്ലാം ചിത്രത്തിലുണ്ട്. കഴിക്കുന്നത് നിര്‍ത്താന്‍ പറ്റുന്നില്ല തുടങ്ങിയ ടാഷ് ടാഗും ഇതില്‍കാണാം.

ഭക്ഷണത്തെക്കുറിച്ചുള്ള അവരുടെ താത്പര്യം ഇവരെ ഫോളോ ചെയ്യുന്നവര്‍ക്ക് കൃത്യമായി അറിയാം. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഗോവ സന്ദര്‍ശിച്ചപ്പോള്‍ വെജിറ്റേറിയന്‍ താലിയുടെ ചിത്രം അവര്‍ പങ്കുവെച്ചിരുന്നു.ഗുജറാത്തി വിഭവങ്ങളോടുള്ള തന്റെ പ്രത്യേക താത്പര്യവും അവര്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഭക്ഷണത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ അവരുടെ സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ്.