നാലുമണിപ്പലഹാരങ്ങള്‍ എന്നറിയപ്പെടുന്ന വിഭാഗത്തില്‍ എന്നും 'വെറൈറ്റി' വേണമെന്ന് ആഗ്രഹമുള്ളവരാണ് കുട്ടികള്‍. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ കൊതിയൂറുന്ന പലഹാരങ്ങള്‍ ഒരുക്കി വെയ്ക്കുന്നത് പ്രധാന ജോലിയാണ്. അക്കൂട്ടത്തില്‍ ഞങ്ങളുടെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട രുചി ആണിന്ന് പരിചയപ്പെടുത്തുന്ന കൊങ്കണി വിഭവമായ 'തീക് റൊട്ടി '.
തീക് എന്നാല്‍ എരിവുള്ളത് എന്നര്‍ത്ഥം. പൂരി പോലെ വറുത്തെടുക്കുന്നതിനെ റൊട്ടി എന്നും പറയും. കര്‍ണാടകയിലെ മംഗലാപുരത്തൊക്കെ അറിയപ്പെടുന്ന 'ബിസ്‌ക്കൂട്ട് റൊട്ടി ' യില്‍ നിന്നും ചെറിയ വ്യത്യാസമുള്ളതാണ് തീക് റൊട്ടി. പൂരിയുടെ നടുക്ക് സ്‌പെഷ്യല്‍ മസാല കൂട്ട് നിറച്ചു വീണ്ടും പരത്തി വറുത്തെടുക്കുന്നതാണ് തീക് റൊട്ടി.
Also Read
റവയാണ് ഇതിലെ മസാലക്കൂട്ട്. എന്നാല്‍ ബിസ്‌ക്കൂട് റൊട്ടിയില്‍ അല്പം ഉഴുന്ന്, കടലമാവ് എന്നിവയും റവയ്‌ക്കൊപ്പമുണ്ടാവും.എളുപ്പത്തില്‍ തയ്യാറാക്കാനും പറ്റുമെന്നത് കൊണ്ട് നിനച്ചിരിക്കാതെ വരുന്ന അതിഥികളെ സല്‍ക്കരിക്കാനും ഈ പലഹാരം ഉത്തമം.
പാചകരീതിയിലേക്ക്
ചേരുവകള്‍
- മൈദ - 2 കപ്പ്
- റവ - 1/2 കപ്പ്
- തേങ്ങാ - 1/2 കപ്പ്
- മുളകുപൊടി - 2 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- കടുക് - 1 ടീസ്പൂണ്‍
- കറിവേപ്പില - അല്പം
- കായപ്പൊടി - 1/2 ടീസ്പൂണ്‍
മൈദ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് സാധാരണ പൂരിയ്ക്ക് കുഴയ്ക്കും പോലെ ഉപ്പു ചേര്‍ത്തു കുഴച്ചെടുക്കുക. തീരെ സോഫ്റ്റ് ആകേണ്ടതില്ല. ഇനി റവ,തേങ്ങ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്യുക.തേങ്ങയുടെ നനവില്‍ തന്നെ റവ അല്പം നേരം കഴിയുമ്പോ ചെറുതായി പൊലിച്ചു വരും.
ഇനി അതിലേക്ക് അല്പം എണ്ണയില്‍ കടുകും കറിവേപ്പില നുറുക്കിയതും, കായപ്പൊടിയും ചേര്‍ത്ത് താളിച്ചു ചേര്‍ക്കാം .പൂരിയില്‍ വെയ്ക്കാനുള്ള സ്റ്റഫിങ് തയാറായി. ( ഫോട്ടോയില്‍ പൂരിയ്‌ക്കൊപ്പം വെച്ചതാണ് ഈ കൂട്ട് ) ഇനി സാധാരണ പൂരിയ്ക്കുള്ള ഉരുളയെക്കാളും ഇത്തിരി വലിയ ഉരുളകളെടുത്തു ചെറുതായി പരത്തുക.
ഒരു സ്പൂണ്‍ സ്റ്റഫിങ് നടുക്ക് വെച്ച് വീണ്ടും അരികുകള്‍ നടുക്കോട്ടു ചേര്‍ത്ത് ഉരുട്ടിയെടുക്കുക.ഇത് വീണ്ടും പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഇനി ഓരോന്നായി ചൂടായ എണ്ണയില്‍ ചുവക്കെ വറുത്തു കോരാം. സ്വാദിഷ്ടമായ തീക് റൊട്ടി തയ്യാര്‍.
Content Highlights: Theek roti recipe
Published: 03 Oct 2024, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented