
കല്ലുമ്മക്കായ വാങ്ങിച്ചിട്ടും സ്ഥിരം വിഭവങ്ങളല്ലാതെ എന്തുണ്ടാക്കുമെന്ന സംശയത്തിലാണോ? ചോറിനൊപ്പം കൂട്ടാന്‍ അതീവ രുചികരമായ രണ്ടു വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കാം.
കല്ലുമ്മക്കായ - ചുവന്നുള്ളി ഫ്രൈ
Also Read
കല്ലുമ്മക്കായ (വേവിച്ച് വൃത്തിയാക്കിയത്) - 400 ഗ്രാം
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 2 ടേബിള്‍
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
ഉണക്കമുളക് ചതച്ചത് - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
ഉലുവപ്പൊടി - ഒരു നുള്ള്
ഗരം മസാല - 1 ടീസ്പൂണ്‍
പെരുംജീരകം - 1 ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതി
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
ഉപ്പ് - പാകത്തിന്

വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ ഉപ്പ്, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരംമസാല, ഉലുവപ്പൊടി, എന്നിവ പുരട്ടി വെക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് പെരുംജീരകം ഇട്ട് മൂപ്പിക്കുക.
അതിലേക്ക് മസാല പുരട്ടിയ കല്ലുമ്മക്കായ ചേര്‍ത്ത് അല്‍പനേരം പാകം ചെയ്യുക.അതില്‍ നിന്നും വരുന്ന വെള്ളം വറ്റി പകുതി വേവായാല്‍ അരിഞ്ഞ ചുവന്നുള്ളി, ഇഞ്ചി വെളുത്തുളളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. നന്നായി മൊരിഞ്ഞു വരുന്ന വരെ ചെറുതീയില്‍ പാകം ചെയ്യുക. ഇടക്കിടെ ഇളക്കി കൊടുക്കുക.മൂത്ത് വരുമ്പോള്‍ അതിലേക്ക് ചതച്ച ഉണക്കമുളക്, നാരങ്ങാനീര് എന്നിവ കൂടെ ചേര്‍ത്ത് കൊടുക്കുക.ചൂടോടെവിളമ്പാം.
മത്തങ്ങ - പരിപ്പ് കൂട്ട്
മത്തങ്ങ - കാല്‍ കിലോ
കടലപരിപ്പ് - 1/2 കപ്പ്
ചുവന്നുള്ളി - 6 എണ്ണം
പച്ചമുളക് - 2 എണ്ണം
ഇഞ്ചി അരിഞ്ഞത് - 2 ടീസ്പൂണ്‍
വെളുത്തുളളി അരിഞ്ഞത് - 2 ടീസ്പൂണ്‍
നാളികേരം ചിരകിയത് - 1/2 കപ്പ്
കുരുമുളക് - 7-8 എണ്ണം
ജീരകം - 1/2 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മുളക്‌പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീപസൂണ്‍
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

കടലപ്പരിപ്പ് വേവിച്ച് വെക്കുക. ഒരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ചേര്‍ത്ത് പൊട്ടിക്കുക. അതിലേക്ക് അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറി ചുവന്നു വരുന്ന മുന്‍പ് തന്നെ തൊലി കളഞ്ഞു നുറുക്കിയ മത്തങ്ങ കൂടെ ചേര്‍ത്ത് കൊടുക്കുക.
പാകത്തിന് ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്ത് വരുമ്പോള്‍ അതിലേക്ക് നാളികേരം, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകം എന്നിവ അരച്ചത്ചേര്‍ത്ത് കൊടുക്കുക. അതിലേക്ക് പരിപ്പ് വേവിച്ചത് കൂടെ ചേര്‍ത്ത് പാകം ചെയ്യുക. കറി കുറുകി പച്ചമണം മാറി വരുമ്പോള്‍ അതിലേക്ക് കറിവേപ്പില ചേര്‍ക്കുക. അല്പം വെളിച്ചെണ്ണ കൂടെ തൂകി ചൂടോടെവിളമ്പാം.
Content Highlights: tasty lunch recipe with kallumakkaya and pumpkin
Published: 01 Sept 2024, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented