
ഇന്നത്തെ ലഞ്ച് ബോക്സിൽ മീൻ വിഭവമാണ് പരിചയപ്പെടുത്തുന്നത്. അയലയും മാങ്ങയും വറ്റിച്ചതും കുമ്പളങ്ങ - വൻപയർ മെഴുക്കുപരട്ടിയും പരീക്ഷിച്ചാലോ...
അയലയും മാങ്ങയും വറ്റിച്ചത്
Also Read
അയല -1/2 കിലോ
പച്ചമാങ്ങ -1 വലുത്
തേങ്ങ ചിരകിയത് - 1 1/2 കപ്പ്
ചുവന്നുള്ളി - 8-10 എണ്ണം
പച്ചമുളക് - 1-2 എണ്ണം
കുടംപുളി - 2 എണ്ണം
മുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം
- തേങ്ങ, ചുവന്നുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളം ചേർത്ത് ചെറുതായി അരച്ചെടുക്കുക. (ഒരുപാട് അരഞ്ഞ് പോകരുത്)
- അരച്ച കൂട്ട് ഒരു ചട്ടിയിലേക്ക് മാറ്റുക, അതിലേക്ക് വൃത്തിയാക്കിയ മീൻ കഷണങ്ങൾ, തൊലി കളഞ്ഞ് നീളത്തിൽ മുറിച്ച പച്ചമാങ്ങ, പച്ചമുളക്, പുളി, പാകത്തിന് ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് യോജിപ്പിച്ച് അടുപ്പിൽ വച്ച് ചെറുതീയിൽ വേവിക്കുക.
- മീൻ കഷണങ്ങൾ വെന്ത് വെള്ളം വറ്റി തുടങ്ങുന്ന പരുവമാകുമ്പോൾ വെളിച്ചെണ്ണയിൽ ഉലുവ, ചെറുതായി അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.
- ചോറിനൊപ്പം വിളമ്പാം.
കുമ്പളങ്ങ - വൻപയർ മെഴുക്ക്
കുമ്പളങ്ങ - 1/4 കിലോ
വേവിച്ച വൻപയർ - 1 കപ്പ്
ചുവന്നുള്ളി - 10-12 എണ്ണം
വെളുത്തുള്ളി - 2 അല്ലി
ചതച്ച ഉണക്കമുളക് - 1 ടേബിൾസ്പൂൺ
കറിവേപ്പില - രണ്ട് തണ്ട്
കടുക് - 1/2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

പാചക രീതി
- ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുക് കറിവേപ്പില മൂപ്പിക്കുക.
- അതിലേക്ക് ചതച്ച ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ചുവന്നു വരുമ്പോൾ ചതച്ച വറ്റൽമുളക് ചേർത്ത് മൂപ്പിക്കുക.
- അതിലേക്ക് തൊലി കളഞ്ഞ് ചെറുതായി നുറുക്കിയ കുമ്പളങ്ങ ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് മൂടി വച്ച് ചെറുതീയിൽ വേവിക്കുക. ഇടക്കിടെ ഇളക്കി കൊടുക്കുക.
- വെന്ത് വരുമ്പോൾ ഉപ്പ് ചേർത്ത് വേവിച്ച വൻപയർ ചേർത്ത് യോജിപ്പിച്ച് അൽപ്പസമയം കൂടെ മൂടി വച്ച് വേവിക്കുക.ചൂടോടെ വിളമ്പാം
Content Highlights: Pack a flavorful lunch with these Kerala recipes: Fish with Raw Mango, and Pumpkin-Cowpea Stir-fry
Published: 13 Sept 2025, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented