ഉച്ചഭക്ഷണത്തിൽ ഇന്ന് കുറച്ച് വെറൈറ്റി പിടിച്ചാലോ. ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം വിളമ്പാനാകുന്ന കത്തിരിക്ക - ചുവന്നുള്ളി കൂട്ടും, കാബേജ് - മുട്ട തോരനുമാണ് ഇന്നത്തെ താരം. 

കത്തിരിക്ക - ചുവന്നുള്ളി കൂട്ട്
ചേരുവകൾ

To advertise here,

കത്തിരിക്ക - 3 എണ്ണം
ചുവന്നുള്ളി - 10 എണ്ണം
സവാള - 1 വലുത്
തക്കാളി - 1 
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 4 അല്ലി
മുളക്പൊടി - 1 1/2  ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
എണ്ണ - 2+2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

placeholder
കത്തിരിക്ക - ചുവന്നുള്ളി കൂട്ട്

തയ്യാറാക്കുന്ന  വിധം

രണ്ടു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അതിലേക്ക് വെളുത്തുള്ളി, അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക. ചുവന്നു വരുമ്പോൾ തക്കാളി അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കുക. തക്കാളി ഉടഞ്ഞു വരുന്ന പരുവമായാൽ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. ഈ കൂട്ട് തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.

മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് രണ്ടായി മുറിച്ച ചുവന്നുള്ളി ചേർത്ത് വഴറ്റുക. കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ഉള്ളി വാടി വരുമ്പോൾ നീളത്തിൽ മുറിച്ച കാത്തിരിക്ക ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. കത്തിരിക്ക കഷ്ണങ്ങൽ വാടി വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അടച്ച് വച്ച് ചെറുതീയിൽ പാകം ചെയ്യുക. എണ്ണ തെളിഞ്ഞു ചാറു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
(കറി ഇരുന്നു അല്പം കൂടെ കുറുകാനിടയുണ്ട്). ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം വിളമ്പാം.

കാബേജ് - മുട്ട തോരൻ
ചേരുവകൾ

കാബേജ് അരിഞ്ഞത് - 1 കപ്പ്
മുട്ട - 2 എണ്ണം
സവാള - 1 എണ്ണം
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് - 2 എണ്ണം
തേങ്ങ ചിരകിയത് -  2 ടേബിൾസ്പൂൺ 
കറിവേപ്പില - 1 തണ്ട്
കടുക് - 1/2 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

placeholder
കാബേജ് - മുട്ട തോരൻ

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം നീളത്തിൽ അരിഞ്ഞ സവാള, വെളുത്തുള്ളി,  പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
അതിലേക്ക് അരിഞ്ഞ കാബേജ് കൂടെ ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് അടച്ച് വച്ച് ചെറുതീയിൽ പാകം ചെയ്യുക.
കാബേജ് വെന്ത് വരുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങ കൂടെ ചേർത്ത് കൊടുക്കാം.
തോരൻ വശങ്ങളിലേക്ക് മാറ്റി, പാത്രത്തിന് നടുവിൽ 2 മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കി പൊരിച്ചെടുത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
കാബേജ് മുട്ട തോരൻ തയ്യാർ.