ലഞ്ച് ബോക്സ് ഇന്ന് ചെമ്മീനാണ് മേൽക്കയ്. ഉച്ചയൂണിന് ചെമ്മീൻ - ബീൻസ് തോരൻ, പടവലങ്ങ ഒഴിച്ചുകറി എന്നിവ തയ്യാറാക്കാം. 

To advertise here,

ചെമ്മീൻ - ബീൻസ് തോരൻ

ചെമ്മീൻ വൃത്തിയാക്കിയത് - 1 കപ്പ്
ബീൻസ് നീളത്തിൽ അരിഞ്ഞത് - 1 കപ്പ്
ചുവന്നുള്ളി - 5-6 എണ്ണം
വെളുത്തുള്ളി - 3,4 അല്ലി
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
വറ്റൽമുളക് - 3 എണ്ണം
കടുക് - 1/2 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

placeholder
പടവലങ്ങ ഒഴിച്ചുകറി

തയ്യാറാക്കുന്ന വിധം 

  • ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക്, ഉലുവ എന്നിവ മൂപ്പിക്കുക. 
  • അതിലേക്ക് വറ്റൽമുളക്, നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
  • വഴന്നു വരുമ്പോൾ നീളത്തിൽ അരിഞ്ഞ ബീൻസ് ചേർത്ത് 2 മിനുട്ട് വഴറ്റുക.
  • അതിലേക്ക് വൃത്തിയാക്കിയ ചെമ്മീൻ പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂടിവച്ച് വേവിക്കുക. (വെള്ളം ആവശ്യമെങ്കിൽ മാത്രം അല്പം ചേർക്കുക).
  • ബീൻസും ചെമ്മീനും വെന്ത് വരുമ്പോൾ അതിലേക്ക് തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ജീരകം, മഞ്ഞൾപ്പൊടി എന്നിവ അരച്ച് ചേർക്കുക (ഒരുപാട് അരഞ്ഞു പോകാതെ ചതച്ച പരുവമാണ് ആവശ്യം)
  • അരപ്പ് കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം അല്പനേരം കൂടെ ചെറുതീയിൽ മൂടിവച്ചു വേവിക്കുക.
  • പച്ചമണം മാറി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം

പടവലങ്ങ ഒഴിച്ചുകറി 

പടവലങ്ങ - കാൽ കിലോ
തക്കാളി - 1 വലുത്
ചുവന്നുള്ളി - 10 എണ്ണം
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് - 2 എണ്ണം
തേങ്ങ ചിരകിയത് - 3/4 കപ്പ്
മുളക്പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
കറിവേപ്പില - 1 തണ്ട്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

  • ചതുരക്കഷ്ണങ്ങളാക്കിയ പടവലങ്ങ, തക്കാളി, നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക .
  • വെന്ത് വരുമ്പോൾ അതിലേക്ക് തേങ്ങ, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളക്പൊടി, ജീരകം എന്നിവ നന്നായി അരച്ചത് ചേർത്ത് യോജിപ്പിച്ച് പച്ചമണം മാറി വരുന്ന വരെ പാകം ചെയ്യുക.
  • വെളിച്ചെണ്ണയിൽ കടുക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ താളിച്ച് ചേർക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.
  • placeholder
    പടവലങ്ങ ഒഴിച്ചുകറി