ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാൻ നമ്മൾ ഏറെ ശ്രദ്ധിക്കാറുണ്ടെങ്കിലും അത് എങ്ങനെ പാക്ക് ചെയ്യുന്നു എന്ന കാര്യത്തിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാറില്ല. ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും കൊണ്ടുപോകുന്ന ഉച്ചഭക്ഷണം കൂടുതൽ സുരക്ഷിതവും വൃത്തിയുള്ളതുമാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ചില ലളിതമായ നിർദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ലഞ്ച് ബോക്സ് കളറാക്കാൻ സോസേജ് പുലാവും എഗ്ഗ് സ്ട്രിപ്സ് മസാലയും
FSSAI നിർദേശിക്കുന്ന നാല് പ്രധാന കാര്യങ്ങൾ:
-
ലഞ്ച് ബോക്സ് നന്നായി കഴുകി ഉണക്കുക: ഉപയോഗിക്കുന്നതിന് മുൻപ് പാത്രങ്ങൾ വൃത്തിയായി കഴുകി, ഈർപ്പമില്ലാതെ ഉണക്കിയെടുക്കണം.
-
ഫുഡ് ഗ്രേഡ് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക: സ്റ്റീൽ, ഗ്ലാസ് അല്ലെങ്കിൽ ഗുണനിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തിരഞ്ഞെടുക്കുക.
-
കൃത്യമായി അടപ്പുള്ള പാത്രങ്ങൾ ഉപയോഗിക്കുക: ഭക്ഷണം പുറത്തേക്ക് ഒലിച്ചിറങ്ങുന്നത് തടയാൻ മുറുക്കമുള്ള അടപ്പുകൾ ഉറപ്പാക്കുക.
-
ചൂടാറിയ ശേഷം മാത്രം പാക്ക് ചെയ്യുക: ഭക്ഷണം കേടാകാതിരിക്കാൻ നന്നായി ചൂടാറിയ ശേഷം മാത്രം പാത്രത്തിലാക്കുക.
നമ്മൾ എത്ര പോഷകഗുണമുള്ള ഭക്ഷണം തയ്യാറാക്കിയാലും അത് തെറ്റായ രീതിയിലാണ് സംഭരിക്കുന്നതെങ്കിൽ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ചൂടുള്ള ഭക്ഷണം ഉടൻ തന്നെ പാത്രത്തിലാക്കി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ആവി ബാക്ടീരിയകളുടെ വളർച്ച കൂട്ടുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം നശിപ്പിക്കുകയും ചെയ്യും.
ലഞ്ച് ബോക്സിലും വേണം പ്രോട്ടീൻ
- സമീകൃതാഹാരം: ഉച്ചഭക്ഷണത്തിൽ പ്രോട്ടീൻ, ഫൈബർ, നല്ല കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
-
ധാരാളം വെള്ളം കുടിക്കുക: പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ, ശുദ്ധമായ കുടിവെള്ളം കയ്യിൽ കരുതാനും കൃത്യമായ ഇടവേളകളിൽ കുടിക്കാനും ശ്രദ്ധിക്കുക.
Content Highlights: The Food Safety and Standards Authority of India (FSSAI) has issued essential guidelines for safely packing lunch boxes, warning that packing hot food directly can lead to bacterial growth and health issues.
Published: 20 Jun 2026, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented