''ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ. കാവൽ. ഡി.വൈ.എഫ്.ഐ. എത്തും മുന്നേ ഭാര്യയെ ഫ്‌ലാറ്റിലേക്ക് മാറ്റി ജോജു.'' എന്നൊരു വാർത്ത മാതൃഭൂമി ന്യൂസിൽ നൽകിയതിന്റെ സ്‌ക്രീൻഷോട്ട് വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.

മാതൃഭൂമി ഇങ്ങനെയൊരു വാർത്ത യഥാർത്ഥത്തിൽ നൽകിയിരുന്നോ? വാസ്തവം പരിശോധിക്കാം.


അന്വേഷണം:

പ്രചരിക്കുന്ന ചിത്രത്തിന് കാഴ്ചയിൽ മാതൃഭൂമി ന്യൂസിൽ നൽകുന്ന വാർത്തയുടെ രൂപസാദൃശ്യമുണ്ട്. പക്ഷേ വിശദ പരിശോധനയിൽ മാതൃഭൂമിയിൽ വാർത്തകൾ നൽകുന്ന ഫോണ്ട് അല്ല ഈ ചിത്രത്തിലുള്ളത് എന്നു മനസ്സിലായി. നവംബർ 3-ന് മാതൃഭൂമി ന്യൂസിൽ വന്ന ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ട് എടുത്ത് വാർത്തയുടെ ടെക്സ്റ്റ് മാറ്റിയെഴുതിയതാണ്.

Shajan
മാതൃഭൂമിയുടെ ഫോണ്ടും പ്രചരിക്കുന്ന ചിത്രത്തിത്തിലെ ഫോണ്ടും തമ്മിലുള്ള വ്യത്യാസം

മാത്രമല്ല, പ്രചരിക്കുന്ന ചിത്രത്തിൽ നൽകിയിട്ടുള്ള വാട്ടർമാർക്കും വ്യത്യസ്തമാണ്. അതിന്റെ ഫോണ്ടും നൽകിയിരിക്കുന്ന സ്ഥാനവും യഥാർത്ഥ വാട്ടർമാർക്കുമായി താരതമ്യം ചെയ്ത് പരിശോധിച്ചാൽ വ്യത്യാസം തിരിച്ചറിയാം. മാതൃഭൂമി ന്യൂസ് എന്നതിന് പകരം മാതൃഭൂമി ഡോട്ട് ഇൻ (mathrubhumi.in) എന്നാണ് പ്രചരിക്കുന്ന ചിത്രത്തിൽ. സ്‌ക്രീനിന്റെ വലത് വശത്ത് നടുവിൽ വരേണ്ട വാട്ടർമാർക്ക് പ്രചരിക്കുന്ന ചിത്രത്തിൽ താഴെയാണ് നൽകിയിട്ടുള്ളത്.

Shajan
പ്രചരിക്കുന്ന ചിത്രത്തിത്തിലെ വാട്ടർമാർക്കും മാതൃഭൂമിയുടെ വാട്ടർമാർക്കും തമ്മിലുള്ള വ്യത്യാസം

ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ജോജു ജോർജ്ജ്- കോൺഗ്രസ്സ് വിഷയത്തിൽ ഇത്തരം ഒരു വാർത്ത മാതൃഭൂമി നൽകിയിരുന്നോ എന്ന് അധികൃതരുമായി  അന്വേഷിച്ചപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലുള്ളതു പോലൊരു വാർത്ത മാതൃഭൂമിയിൽ നൽകിയിട്ടില്ല എന്ന് അറിയിച്ചു.

വാസ്തവം:
 Shajan

ജോജുവിന്റെ വീടിന് ഡി.വൈ.എഫ്.ഐ. കാവൽ എന്ന ഒരു വാർത്ത മാതൃഭൂമി നൽകിയിട്ടില്ല. മാതൃഭൂമി ന്യൂസിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ ചിത്രം വ്യാജമാണ്.

Content Highlights: The picture spread by Mathrubhumi News on Joju George issue is fake | Fact Check