LDF എംഎൽഎമാർ രാജിവെച്ചാൽ UDF ഭരണം തകരും അത് ചെയ്യാത്തത് രാഷ്ട്രീയമര്യാദയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചതായി കാണിക്കുന്ന ഒരു പോസ്റ്റർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എം വി ഗോവിന്ദനെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് അനുകൂല ഹാൻഡിലുകൾ ആണ് ഈപോസ്റ്റർ ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
ഇത്തരത്തിൽ ഒരു പ്രസ്തവാന സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. മാത്രമല്ല, വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിക്കൊണ്ടാണ് യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റത് എന്നതിനാൽതന്നെ ഗോവിന്ദൻ ഇങ്ങനെയൊരു പ്രസ്താവന നടത്താൻ സാധ്യത ഇല്ല. തുടർന്ന് നടത്തിയ കീവേർഡ് സർച്ചിൽ t20 എന്ന ഓൺലൈൻ ചാനലിൻ്റെ പേരിലും ഇതേ കാർഡ് പ്രചരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ഇത് വ്യാജപ്രചാരണമാണെന്ന് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അവർ വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രചാരണത്തിൻ്റെ സത്യാവസ്ഥ അറിയുന്നതിനായി എം.വി. ഗോവിന്ദനെ ഫോണിൽ ബന്ധുപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും യുക്തിപരമല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമിയോട് വ്യക്തമാക്കി.
വാസ്തവം
ഇത് വ്യജപ്രചാരണമാണ്. LDF എംഎൽഎമാർ രാജി വെച്ചാൽ UDF ഭരണം തകരും അത് ചെയ്യാത്തത് രാഷ്ട്രീയ മര്യാദയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിട്ടില്ല.
Published: 04 Sept 2026, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented