മോദി പ്രശംസയുടെ പേരിലായിരുന്നു ആദ്യം സിപിഎമ്മും ശേഷം കോൺഗ്രസും എ.പി. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇരുകൈയും നീട്ടി അദ്ദേഹത്തെ സ്വീകരിച്ച ബിജെപി ആദ്യം സംസ്ഥാന ഉപാധ്യക്ഷനും പിന്നീട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് അഖിലേന്ത്യാ ഉപാധ്യക്ഷനുമാക്കി. ബിജെപിയിൽ നാലു വർഷത്തിനുശേഷം നടന്ന പുനഃസംഘടനയിൽ അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റി. ഇതിന് പിന്നാലെ അദ്ദേഹം ബിജെപി വിട്ടു എന്ന വാദത്തോടെ ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

https://www.facebook.com/rajeevpulari.pulari/posts/4552034768397987/

അന്വേഷണം

അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടിരുന്നെങ്കിൽ തീർച്ചയായും അത് വാർത്തയായെനെ. എന്നാൽ, ഇത് സംബന്ധിച്ച വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചതിൽനിന്ന്‌ ഈ പോസ്റ്റർ ഒട്ടേറെപ്പേർ ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചതായി കണ്ടെത്തി.

പ്രചാരണത്തിന്‍റെ സത്യാവസ്ഥ അറിയുന്നതിനായി അബ്ദുള്ളക്കുട്ടിയെ ഫോണിൽ ബന്ധപ്പെട്ടു. താൻ പാർട്ടിവിട്ടു എന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, വ്യാജപ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം മാതൃഭൂമി ഫാക്ട് ചെക്കിനോട് പറഞ്ഞു. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയും അദ്ദേഹം പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവം

എ.പി. അബ്ദുള്ളക്കുട്ടി ബിജെപി വിട്ടു എന്ന പ്രചാരണം വ്യാജമാണ്.