2025 ജനുവരിയിൽ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുമെന്ന അവകാശവാദവുമായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹിന്ദി വാർത്താ ചാനലായ റിപ്പബ്ലിക് ഭാരതിന്റെ ന്യൂസ് റിപ്പോർട്ടാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ''ജനുവരി മാരകമായേക്കാം. അടുത്ത 40 ദിവസത്തേക്ക് ജാഗ്രത പാലിക്കേണ്ടതുണ്ട്'' എന്ന് അവതാരകൻ പറയുന്നതാണ് ദൃശ്യങ്ങളിൽ.
എന്നാൽ, പ്രചരിക്കുന്ന വീഡിയോ യഥാർത്ഥത്തിൽ 2022 ഡിസംബറിലേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് വർഷം പഴക്കമുള്ള വീഡിയോയാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
അവകാശവാദം: 2025 ജനുവരിയിൽ കൊറോണ തിരിച്ചെത്തും.

ലിങ്ക് - https://www.facebook.com/100065213350133/posts/1306042030343051/

ലിങ്ക് - https://www.instagram.com/reel/DDyO1a6SYwW/
അന്വേഷണം
വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാൻ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കോവിഡ് 19-മായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞു. സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നിലവിൽ ഇന്ത്യയിൽ 11 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 2025-ൽ കൊറോണ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.


അന്വേഷണത്തിൽ റിപ്പബ്ലിക് ഭാരത് 2022-ൽ സംപ്രേഷണം ചെയ്ത വാർത്തയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ 2025-ൽ കൊറോണ മുന്നറിയിപ്പൊന്നും ഇല്ല എന്നാണ് വിദഗ്ധരും പ്രതികരിച്ചത്.
വാസ്തവം
കോവിഡുമായി ബന്ധപ്പെട്ട് ഹിന്ദി വാർത്തചാനലായ റിപ്പബ്ലിക് ഭാരത് 2022-ൽ സംപ്രേക്ഷണം ചെയ്ത വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്. 2025 ജനുവരിയിൽ കോവിഡ് വ്യാപനമുണ്ടാകുമെന്ന് കേന്ദ്ര. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നറിപ്പൊന്നും നൽകിയിട്ടില്ല. രാജ്യത്തെ സ്ഥിതി സാധാരണ നിലയിലായിരിക്കും എന്നാണ് വദഗ്ധരും പ്രതികരിച്ചത്.
( വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി പിടിഐ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The presenter is seen saying, "January could be deadly. We need to be careful for the next 40 days."
Published: 28 Dec 2024, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented