ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺദ്യോർ പുരസ്കാര ചടങ്ങിലെ റെഡ് കാർപെറ്റിൽ പലസ്തീൻ പതാക പുതച്ചുനിൽക്കുന്ന തരത്തിലുളള ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റൊണാൾഡോ പലസ്തീൻ ജനതയ്ക്ക് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെടുന്നത്. എന്നാൽ, ഈ വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
2026-ലെ ബാലൺദ്യോർ ചടങ്ങ് ഒക്ടോബർ 26-ന് ഇംഗ്ലണ്ടിലെ ലണ്ടനിലാണ് നടന്നത്. എന്നാൽ, 2026-ലെ ബാലൺദ്യോർ പുരസ്കാരത്തിനായുള്ള 30 കളിക്കാരുടെ ചുരുക്കപ്പട്ടികയിൽ റൊണാൾഡോ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നില്ല. റൊണാൾഡോ 5 തവണ ഈ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും (അവസാനമായി 2017-ൽ), 2026-ലെ ചടങ്ങിൽ അദ്ദേഹം പങ്കാളിയായിരുന്നില്ല. വൈറൽ വീഡിയോയിൽ പരാമർശിക്കുന്നപോലെ ബാലൺദ്യോർ ചടങ്ങിൽ നിന്നുള്ളതല്ല എന്ന് ഇതിൽനിന്നു വ്യക്തം.
തുടർന്ന് വീഡിയോ സൂക്ഷമായി പരിശോധിച്ചപ്പോൾ എഐ ജനറേറ്റഡ് വീഡിയോകളിൽ കണ്ടുവരുന്ന ഒട്ടേറെ അപാകതകൾ ഇതിലും കണ്ടെത്താനായി. ഒരേ മുഖത്തോടെയുള്ള രണ്ട് പോലീസുകാർ റൊണാൾഡോയെ പിടിക്കുന്നതായി വീഡിയോയിൽ കാണാം. ഇവരുടെ കൈകൾ ഇടയ്ക്ക് അപ്രത്യക്ഷമാകുന്നുമുണ്ട്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതമാകാമെന്ന സൂചനയാണ് നൽകുന്നത്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചു. ദൃശ്യങ്ങൾ 99.9 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.
ഇതേ പരാമർശത്തോടെ വേറെയും വീഡിയോകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ എഐ നിർമ്മിത വീഡിയോ ആണെന്നതാണ് വാസ്തവം
വാസ്തവം
ബാലൺദ്യോർ ചടങ്ങിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പലസ്തീൻ പതാകയുമായി എത്തി എന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതമാണ്.
Content Highlights: A viral video claims Cristiano Ronaldo wore the Palestine flag at the 2026 Ballon d'Or., Ronaldo was not even nominated or present at the 2026 Ballon d'Or ceremony in London., AI detection tools confirmed the viral footage is 99.9% AI-generated.
Published: 20 Nov 2026, 11:51 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented