മുൻ മുഖ്യമന്ത്രിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികനുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം രാധയെ സിപിഐഎം കൈവിട്ടു എന്ന തരത്തിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2026 നവംബർ 10ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ഈ ആരോപണങ്ങളുടെ തുടക്കം. ആശുപത്രിയിൽ കഴിയുന്ന ഇ.എം.എസിന്റെ മകളെ പാർട്ടി സഹായിക്കുന്നില്ലെന്നും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലെ ആരോപണം. ഇതിലെ വാസ്തമന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്കിന്‍റെ ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. വസ്തുത പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
ഈ പ്രചാരണത്തിൻ്റെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി ഇ.എം രാധയുടെ ഭർത്താവ് സി.കെ. ഗുപ്തനെ ഫോണിൽ ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും, പാർട്ടിയാണ് രാധയുടെ ചികിത്സാ ചെലവുകൾ പൂർണ്ണമായും വഹിക്കുന്നതെന്നും കുടുംബത്തെ പാർട്ടി എപ്പോഴും ചേർത്തുപിടിക്കുന്നുണ്ടെന്നും ഗുപ്തൻ മാതൃഭൂമിയോട് വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ഒട്ടേറെത്തവണ ആശുപത്രിയിൽ വന്ന് രാധയെ കാണുകയും തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ പോസ്റ്റ് ഇ.എം.എസിൻ്റെ കുടുംബത്തിന്റെ യശസ്സ് തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ പങ്കാളി ബെറ്റി ലൂയിസ് ഫേസ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നവർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വസ്തുതകൾ തിരിച്ചറിഞ്ഞ് മാത്രം വിവരങ്ങൾ പങ്കുവെക്കണമെന്നാണ് അവരുടെ പോസ്റ്റിൽ പറയുന്നത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം രാധയെ സിപിഐഎം കൈവിട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് ഇ.എം രാധയുടെ ഭർത്താവ് സികെ ഗുപ്തൻ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Viral claims on social media suggested CPIM abandoned EMS Namboodiripad's daughter, EM Radha., Fact check confirms the party is covering her medical expenses and supporting the family., EM Radha's husband, C.K. Guptan, verified that party leaders frequently visit and assist them.
Published: 14 Nov 2026, 12:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented