ന്യൂഡൽഹി: കാനറ ബാങ്കിൽ ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,500 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17 ആണ്.
പ്രധാന തീയതികൾ
-
അപേക്ഷ ആരംഭിക്കുന്നത്: ഒക്ടോബർ 1
-
അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 17
-
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: ഒക്ടോബർ 17
-
ഓൺലൈൻ ഫീസ് അടയ്ക്കേണ്ട തീയതി: ഒക്ടോബർ 1 മുതൽ ഒക്ടോബർ 17 വരെ
-
അപേക്ഷ പ്രിന്റ് എടുക്കാനുള്ള അവസാന തീയതി: നവംബർ 1,
യോഗ്യതാ മാനദണ്ഡങ്ങൾ
-
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ തതുല്യമായ യോഗ്യത. ബിരുദം 2023 ജനുവരി 1-നും 2026 സെപ്റ്റംബർ 1-നും ഇടയിൽ പൂർത്തിയാക്കിയിരിക്കണം.
-
പ്രായപരിധി: 2026 സെപ്റ്റംബർ 1 അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികൾക്ക് 20 നും 28 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. (ഉദ്യോഗാർഥികൾ 1998 സെപ്റ്റംബർ 2-നും 2006 സെപ്റ്റംബർ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം).
സ്റ്റൈപ്പൻഡ് വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ പ്രതിമാസം 16,650 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. ഇതിൽ കാനറ ബാങ്ക് നൽകുന്ന 10,500 രൂപ നേരിട്ട് അക്കൗണ്ടിലെത്തും. ബാക്കി കേന്ദ്ര സർക്കാർ വിഹിതമായ 6,150 രൂപ 'ഡിബിടി' വഴി ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതാണ്.
Content Highlights: 3500 Graduate Apprentice vacancies announced by Canara Bank
Published: 01 Oct 2026, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented