സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് സ്പോർട്ട്സ് ക്വോട്ട വഴി നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 521 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

To advertise here,

ഒഴിവുകളുടെ വിവരങ്ങൾ:

  • ഹെഡ് കോൺസ്റ്റബിൾ: ആകെ 182 ഒഴിവുകൾ (പുരുഷന്മാർ - 150, സ്ത്രീകൾ - 32)

  • കോൺസ്റ്റബിൾ (General Duty): ആകെ 339 ഒഴിവുകൾ (പുരുഷന്മാർ - 258, സ്ത്രീകൾ - 81)

അപേക്ഷിക്കേണ്ട വിധം:

ഇന്ത്യൻ പൗരന്മാരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rect.crpf.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രധാന തീയതികൾ:

  • അപേക്ഷ ആരംഭിക്കുന്നത്: 2026 ഒക്ടോബർ 12

  • അവസാന തീയതി: 2026 നവംബർ 11

യോഗ്യതയും തിരഞ്ഞെടുപ്പ് രീതിയും:

  • ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയവർ, സ്ഥാനം കരസ്ഥമാക്കിയവർ, അല്ലെങ്കിൽ പങ്കെടുത്ത മികച്ച കായികതാരങ്ങൾക്ക് മാത്രമാണ് അവസരം.

  • കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ റിക്രൂട്ട്മെന്റ് പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നേടിയതായിരിക്കണം.

  • അപേക്ഷകർ കായിക ഇനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കും നേട്ടങ്ങൾക്കും ലഭിക്കുന്ന ആകെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

  • തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകും.