മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) കമ്മീഷണറായ തുക്കാരം മുണ്ഡെ ഐ.എ.എസ്. ഒരു വലിയ ജനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രതിഷേധങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. എന്നാൽ, ഈ വാദം അടിസ്ഥാനരഹിതമാണെന്ന് പരിശോധനയിൽ വ്യക്തമായി.
അന്വേഷണം
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച വീഡിയോയിൽ, തുക്കാറാം മുണ്ഡെ യുവാക്കളടങ്ങുന്ന ഒരു വലിയ ജനക്കൂട്ടത്തിന് നടുവിൽ നിന്ന് സെൽഫി വീഡിയോ പകർത്തുന്നതായി കാണാം. വൈറൽ വീഡിയോയിലെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 'thebmssociety_sydenham' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഇതേ വീഡിയോ കണ്ടെത്തി. “When the system meets the student. Tukaram Mundhe at Sydenham's Management Conclave '26” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വൈറൽ വീഡിയോയിലെ ഇദ്ദേഹത്തിൻ്റെ വസ്ത്രധാരണവും ലഭ്യമായ വീഡിയോയിലെ വസ്തധാരണവും ഒന്നാണ്. തുക്കാറാം മുണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും അദ്ദേഹം വിദ്യാർത്ഥികളോടൊപ്പമുള്ള ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, 2026 ഒക്ടോബറിൽ മുംബൈയിലെ സിഡൻഹാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, റിസർച്ച് ആൻഡ് എന്റർപ്രണർഷിപ്പ് എഡ്യൂക്കേഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച ‘മാനേജ്‌മെന്റ് കോൺക്ലേവ് 2026’-ൽ തുക്കാറാം മുണ്ഡെ പങ്കെടുത്തപ്പോഴുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് സ്ഥിരീകരിച്ചു. കോളേജ് വിദ്യാർത്ഥികളോടൊപ്പമുള്ള ഒരു അക്കാദമിക് കോൺക്ലേവിന്റെ ഭാഗമായി ചിത്രീകരിച്ചതാണ് ഈ വീഡിയോ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുമായി വൈറൽ ദൃശ്യങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമായി.
വാസ്തവം
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യുപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ തൂക്കാറാം മുണ്ഡെ പങ്കെടുത്തെന്ന ഈ പ്രചാരണം വ്യാജമാണ്. മുംബൈയിലെ സിഡൻഹാം മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളോടൊപ്പം മുണ്ഡെ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
Content Highlights: Viral video falsely claims IAS officer Tukaram Mundhe supported protests against the Chief Election Commissioner., The footage is actually from the Management Conclave 2026 at Sydenham Institute of Management Studies in Mumbai., Tukaram Mundhe was filmed taking a selfie with college students during an academic event, not a political protest.
Published: 26 Oct 2026, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented