ഇന്ത്യ പ്രതിപക്ഷ സഖ്യ നേതാവും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽ കണ്ടിട്ടാണ് അഖിലേഷ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് പ്രചാരണം. എന്താണ് ഇതിലെ വാസ്തവമെന്ന് ചുവടെ വായിക്കാം.

To advertise here,

 

placeholder
പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

അന്വേഷണം

നരേന്ദ്ര മോദിക്ക് അഖിലേഷ് യാദവ് പൂച്ചെണ്ടുകൾ സമ്മാനിക്കുന്നതും ശേഷം ഇരുവരും അടുത്തടുത്തുള്ള കസേരകളിൽ ഇരുന്ന് സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ ആധികാരികാതെ ഉറപ്പാക്കാൻ കീവേർഡുകളുടെ സഹായത്തോടെ പരിശോധന നടത്തി. പക്ഷെ, ഇരു നേതാക്കളും അടുത്തിടെ കൂടിക്കാഴ്ച്ച നടത്തിയതായി വാർത്തകൾ ഒന്നും ലഭിച്ചില്ല.

തുടർന്നുള്ള അന്വേഷണത്തിൽ, നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിൽനിന്ന് ഇതേ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ലഭിച്ചു. 2014 ജൂൺ 13-നാണ് 'ശ്രീ നരേന്ദ്ര മോദി യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി' എന്ന തലക്കെട്ടോടെ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഖിലേഷ് യാദവ് ആയിരുന്നു 2012 മാർച്ച് മുതൽ 2017 മാർച്ച് വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി.

 

2014 ജൂൺ 12-ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പി.എം.ഒ.) ഉദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ കൂടിക്കാഴ്ച്ചയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, പി.എം.ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 2014 ജൂൺ 12-നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 റേസ് കോഴ്‌സ് റോഡിൽ (ഇപ്പോഴത്തെ 7 ലോക് കല്യാൺ മാർഗ്) വെച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

 

placeholder
പി.എം.ഒ. വാർത്താക്കുറിപ്പിന്റെ സ്‌ക്രീൻഷോട്ട്

പി.എം.ഒ. വാർത്താക്കുറിപ്പിന്റെ ലിങ്ക്: https://www.pmindia.gov.in/en/news_updates/up-cm-meets-pm/ 

ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്കുകൾ:
https://www.business-standard.com/article/news-ians/uttar-pradesh-cm-akhilesh-yadav-meets-modi-114061200972_1.html  

https://www.ndtv.com/india-news/akhilesh-yadav-meets-pm-narendra-modi-in-courtesy-call-577617  

വാസ്തവം 
 
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ കൂടിക്കാഴ്ച്ച നടത്തി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ അഖിലേഷ് യാദവ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് തെറ്റായി പ്രചരിക്കുന്നത്.

(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)