പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിലെ പ്രശസ്തമായ ബുർജ് ഖലീഫയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി ഡൽഹി, മഹിള മോർച്ച തുടങ്ങിയ ഔദ്യോഗിക പേജുകളും ഇതിൽ ഉൾപ്പെടും. എന്നാൽ, പ്രചരിക്കുന്ന വീഡിയോ മുൻവർഷത്തേതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ദുബായിലെ ബുർജ് ഖലീഫയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ജന്മദിനാശംസകളും തെളിയുന്നതാണ് പ്രചരിക്കുന്ന വീഡിയോയിൽ. സമാന അവകാശവാദത്തോടെ ഇതേ ദൃശ്യങ്ങൾ ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ പങ്കുവച്ചിട്ടുണ്ട്.
മൈ ഗവൺമെൻറ് എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇതേ വീഡിയോയുടെ കൂടുതൽ ദൈർഘ്യവും ക്ലാരിറ്റിയുമുള്ള ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. ഇതിൽ, ബുർജ് ഖലീഫയിലെ തെളിഞ്ഞ ആശംസകളിൽ മോദിയുടെ 75-ാം ജന്മദിനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. മോദിയുടെ കഴിഞ്ഞ ജന്മദിനത്തിൽ അതായത്, 2025 സെപ്തംബർ 17-നായിരുന്നു വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല, ഇത് സംബന്ധിച്ച്, ദേശീയ വാർത്താ ഏജൻസിയായ എഎൻഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇതിൽനിന്നു പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷത്തേതാണെന്ന് സ്ഥിരീകരിക്കാം.
ഇത്തവണ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഇത്തരമൊരു ലൈറ്റ് ഷോ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതായി റിപ്പോർട്ടുകളൊന്നമില്ല. ബുർജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും പരിശോധിച്ചു, 2026 സെപ്തംബർ 17 ന് നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ലൈറ്റ് ഷോ നടത്തിയതായുള്ള പോസ്റ്റുകളൊന്നും തന്നെ ഇല്ല.
Content Highlights: Viral video claims Burj Khalifa lit up for PM Modi's birthday., Investigation reveals the video is from a previous year's celebration (2025)., No official light show was conducted on the Burj Khalifa for PM Modi's birthday in 2026., BJP handles and social media users shared outdated footage
Published: 21 Sept 2026, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented