സൗദി അറേബ്യയും യമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടെ വിശുദ്ധ മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി സൗദി റോയൽ വ്യോമപ്രതിരോധ സേന ആരോപിച്ചിരുന്നു. മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡ്രോൺ തകർത്തതായാണ് സൈന്യം അവകാശപ്പെട്ട്. എന്നാൽ, ആരോപണത്തെ ഹൂതി വിമതർ നിഷേധിച്ചിട്ടുണ്ട്

To advertise here,

മക്കയ്ക്ക് നേരെ നടന്ന ഈ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്ന വാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം- “സൗദി വ്യോമ പ്രതിരോധ സേന മക്കയുടെ വ്യോമപരിധിയിൽ പ്രവേശിച്ച ഡ്രോൺ തടഞ്ഞ് നശിപ്പിച്ചു.

“ഡ്രോൺ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിടാനുള്ള ശ്രമം ഹൂതികളുടെ ലംഘനങ്ങളുടെ ചരിത്രത്തിലെ ഒരു കറുത്ത പാടായി തുടരും” എന്നാണ് സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പ്രതികരിച്ചത്.

മക്കയിലെയും മദീനയിലെയും വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, അത് “ചുവന്ന രേഖ”യാണെന്നും സൗദി വ്യക്തമാക്കി.

സെപ്റ്റംബർ 15 ചൊവ്വാഴ്ച രാത്രി 6.50-ഓടെയായിരുന്നു മക്ക നഗരത്തിന്റെ തെക്കൻ ഭാഗത്ത് ഡ്രോൺ തകർത്തതെന്നായിരുന്നു സഖ്യസേനാ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കിയത്. എന്നാൽ, പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ഒരു വർഷം മുൻപുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇസ്ലാം ചാനൽ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതേ വീഡിയോ 2025 സെപ്തംബർ 12-ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. “മദീനയിലെ മസ്ജിദ് അൻ നബവിക്ക് സമീപം വലിയ സ്ഫോടനം കേട്ടതായും ആകാശത്ത് ഒരു മിസൈൽ പോലുള്ള വസ്തു കണ്ടതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ പ്രസ്താവനയോ പുറപ്പെടുവിച്ചിട്ടില്ല” എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം. ആംബു എക്സ‌്‌പ്രസ് എന്ന ഇൻസ്റ്റപേജിലും ഇതിന്റെ കൂടുതൽ ക്ലാരിറ്റിയുള്ള വീഡിയോ ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/reels/DOgXvzmD-kF/

ഇതിൽ പറയുന്ന വിവരങ്ങൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തു. അറബ് മാധ്യമമായ ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത കണ്ടെത്തി. മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ മസ്ജിദുകളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്ന 'ഇൻസൈഡ് ദി ഹറം’ എന്ന പ്രസിദ്ധീകരണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട്. വിശുദ്ധനഗരമായ മദീനയിൽ സെപ്തംബർ 12 വ്യാഴാഴ്ച പുലർച്ചെ 5:40-ന് അജ്ഞാത ഡ്രോൺ പ്രത്യക്ഷപ്പെട്ടു, സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനെ വെടിവെച്ചിട്ടെന്നും ഇത് സംബന്ധിച്ച കേസ് ക്ലോസ് ചെയ്തതായുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. 2025 സെപ്തംബറിൽ മസ്ജിദ് അൻ നബവിക്ക് സമീപം കണ്ട ഡ്രോൺ സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തിരുന്നു, ഇതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ ആക്രമണത്തിൻറേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.