മൂന്നാമതും പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര പരിപാടിയായിരുന്നു ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടി. ഇതുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായി ഇറ്റലിയിലെത്തിയ മോദിക്ക് ലഭിച്ചത് വമ്പൻ സ്വീകരണം എന്ന അവകാശവാദത്തോടെയാണിത്. ഇതിലെ വാസ്തവം പരിശോധിക്കാം.
അന്വേഷണം
ഒരു മിനുറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിൽ ജനനിബിഡമായ ഒരു സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ മോദിയുടെ ദൃശ്യങ്ങൾ കാണാം. കാറിൽ വന്നിറങ്ങുന്ന മോദിയെ ഒരു വ്യക്തി സ്വീകരിക്കുന്നു, പരിശോധനയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻണി ആൽബനീസ് ആണിത് എന്ന് വ്യക്തമായി. ആൻറണി ജി7 ഉച്ചകോടിയിൽ പങ്കെടുത്തിട്ടില്ല എന്നിരിക്കെ പ്രചരിക്കുന്ന വീഡിയോ മറ്റേതോ പരിപാടിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
വീഡിയോയുടെ കീ ഫ്രേമുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ. 2023 മെയ് 23-ന് പ്രസിദ്ധീകരിച്ചൊരു വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയിലുള്ള മോദിയുടെ സ്വീകരണ ദൃശ്യങ്ങളാണ് ഇതിലുമുള്ളത്. മോദിയുടെ ത്രിദിന ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി സിഡിനിയിലെ കുഡോസ് ബാങ്ക് അരീനയിൽ ഇന്ത്യൻ വംശജർ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
മോദിക്ക് സിഡ്നിയിൽ ലഭിച്ച വമ്പൻ സ്വീകരണം സംബന്ധിച്ച മാധ്യമവാർത്തകൾ -
https://www.youtube.com/watch?v=_mm7J0Nrx5o
https://www.youtube.com/watch?v=QZMjOOkICro
https://www.youtube.com/watch?v=ApMIp7ZxQzg
https://indianexpress.com/article/world/the-boss-moment-pm-modi-australia-newspaper-8625873/
വാസ്തവം
2023-ൽ നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയ സന്ദർശനത്തിന്റെ ഭാഗമായി സിഡ്നിയിലെ കുഡോസ് ബാങ്ക് അരീനയിൽ നടന്ന പരിപാടിയുടെ ദൃശ്യങ്ങളാണ് തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: This is with the claim that Modi, who came to Italy as a special invitee, received a grand reception
Published: 19 Jun 2024, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented