പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ചില രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രേയയുടെ ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടതെന്നും ഇതിൽ പറയുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് എന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.
https://x.com/mztinababy89/status/1893901192335606089
https://x.com/celosagc/status/1893904212792348973?t=BE-MSAk22AWmZaZAZx6oRg&s=08
എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. സമാന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നതായി കണ്ടെത്തി. കീ-വേർഡ് സർച്ച് ചെയ്തെങ്കിലും ദി ഇന്ത്യൻ എക്സ്പ്രസ് ഇങ്ങനെ ഒരു വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്താൻ സാധിച്ചില്ല. പ്രചരിക്കുന്ന പോസ്റ്റിന്റെ ആധികാരികതയിൽ സംശയം തോന്നുന്ന പല കാര്യങ്ങളും ശ്രദ്ധയിൽപ്പെട്ടു.
സാധാരണ ഒരു വാർത്ത റിപ്പോർട്ടിൽ അത് പ്രസിദ്ധീകരിക്കുന്ന തീയതിയും സമയവും നൽകിയിരിക്കും. എന്നാൽ പ്രചരിക്കുന്ന ചിത്രത്തിൽ ഇവയില്ല. ഇതിൽ ക്ലിക്ക് ചെയ്ത് എത്തിച്ചേരുന്നത് ഇന്ത്യൻ എക്സ്പ്രസിന്റേതെന്ന് തോന്നിക്കുന്ന മറ്റൊരു പേജിലേക്കാണ്. 'വിവാദ അഭിമുഖത്തിന് ശേഷം ശ്രേയ ഘോഷാലിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ആരാധകർ' എന്ന തലക്കെട്ടോടെയുള്ള വാർത്തയാണിതിൽ.
ഇതിൽ നൽകിയിരിക്കുന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലോവാരിയോണിക്സ് ലിക്വിഡിറ്റി എന്ന ഒരു സൈറ്റിലേക്കാണ് എത്തുന്നത്. ട്രേഡിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് പ്രതിദിനം 90000? മുതൽ 160000? വരെ സമ്പാദിക്കാം എന്നും ഇന്ത്യയിലെ രജിസ്ട്രേഷനുകൾ ഇപ്പോൾ തുറന്നിരിക്കുന്നുവെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്ത എന്ന തരത്തിൽ നൽകിയിരിക്കുന്നതിന്റെ ഉള്ളടക്കം പരിശോധിച്ചപ്പോൾ 'മിർച്ചി പ്ലസ്' എന്ന പരിപാടിയുടെ സംപ്രേക്ഷണത്തിനിടെയാണ് സംഭവം നടന്നതെന്ന് വ്യക്തമായി. 'അഭിമുഖത്തിനിടയിൽ ശ്രേയ തന്റെ മറ്റൊരു വരുമാന സ്രോതസ്സിനെക്കുറിച്ച് വെളിപ്പെടുത്തി. ഈ സ്രോതസ്സ് നിയമാനുസൃതമാണെങ്കിലും ഇത് ജനങ്ങൾക്കിടയിൽ വലീയ തരത്തിലുള്ള പ്രശനങ്ങൾക്കിടയാക്കുമെന്ന് അധികാരികൾ ഭയപ്പെട്ടു' എന്നും മറ്റുമാണ് റിപ്പോർട്ടിൽ പറയുന്നത്.
വിശദമായ അന്വേഷണത്തിൽ മിർച്ചി പ്ലസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ശ്രേയ ഘോഷാലിന്റെ അഭിമുഖം കണ്ടെത്തി. എന്നാൽ മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള സംഭാഷണവും ഇതിലില്ല.
യഥാർത്ഥ അഭിമുഖം താഴെ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ എക്സ്പ്രസ് ടീമുമായി ബന്ധപ്പെട്ടു. തങ്ങളുടെ സൈറ്റിലേതിന് സമാനമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പേജ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രണ്ട് വർഷമായി തങ്ങൾ വായനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അവർ പ്രതികരിച്ചു.
വാസ്തവം
ശ്രേയ ഘോഷാലുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. ഇന്ത്യൻ എക്സ്പ്രസ് ഇങ്ങനെ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി പി.ടി.ഐ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: The post is accused of leaking some confidential information that could harm the economy
Published: 01 Mar 2025, 07:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented