ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുൾപ്പെടെ സമരത്തെ പിൻതുണച്ചപ്പോൾ  ഇടതുപക്ഷ നേതാക്കളിൽ പലരും ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. 

To advertise here,

ഈ സാഹചര്യത്തിൽ ലളിതജീവിതം പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് വിപരീതമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ആഡംബര ജീവിതം എന്ന ആരോപണത്തോടെ മന്ത്രി സജി ചെറിയാനെതിരായി ഒരു  ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന മന്ത്രിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. '232 രൂപ ശമ്പളം കൊണ്ട് ഒരു ദിവസം ജീവിച്ചു കൂടേ? എന്ന് ആശാവർക്കർമാരോട് ചോദിക്കുന്ന കമ്മ്യൂണിസ്റ്റുകാരനായ ഒരു മന്ത്രി പൂങ്കുവന്റെ ഒരു നേരത്തെ ലളിതമായ ഭക്ഷണ രീതി കാണുക മാലോരെ' എന്ന വിവരണത്തോടെയാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ നൽകിയിരിക്കുന്നു.

ലളിത ജീവിതത്തെക്കുറിച്ച് പറയുമ്പോഴും കമ്യൂണിസ്റ്റ് മന്ത്രിയായ സജി ചെറിയാന്റെ ആഡംബര ഭക്ഷണശീലം കാണിക്കുന്ന ചിത്രമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്തി. ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ റസ്റ്ററന്റിന്റെ ഉദ്ഘാടനവേളയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.

placeholder
പ്രചരിക്കുന്ന പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ട്

https://www.facebook.com/photo.php?fbid=1749470272264675&set=a.138397913371927&type=3&ref=embed_posthttps://x.com/pnsv1978/status/1898350775685849410
  
അന്വേഷണം 

ആശാ വർക്കർമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്‌സ് ഇമേജിലൂടെ പരിശോധിച്ചു. മന്ത്രി സജി ചെറിയാൻ ചിത്രം ഫോസ്ബുക്കിൽ പങ്കുവെച്ചതായി കണ്ടെത്തി. 2024 ജനുവരി 10-നാണ് മന്ത്രി ചിത്രം പങ്കുവെച്ചത്. മന്ത്രിക്കൊപ്പം മറ്റു ചിലരും ഭക്ഷണം കഴിക്കുന്ന ചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളുമുണ്ട്. ''മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റ് കേരള സീഫുഡ് കഫേ'യുടെ ഉദ്ഘാടനം വിഴിഞ്ഞത്ത് നിർവഹിച്ചു. മിതമായ വിലയിൽ അതിഗംഭീരമായ ഭക്ഷണമാണ്. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും'  എന്ന വിവരണത്തോടെയാണ് ഫിഷറീസ് മന്ത്രി ചിത്രങ്ങൾ പങ്കുവെച്ചത്. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയും മന്ത്രിയുടെ ഫേസ്ബുക്ക് പേജിലുണ്ട്‌

placeholder

 

മന്ത്രിയുടെ ആഡംബര ജീവിതമെന്ന തരത്തിൽ ചിത്രം പ്രചരിക്കുന്നതിനെതിരെ സജി ചെറിയാൻ ഫേസ്ബുക്കിൽ പ്രതികരിച്ചതായും കണ്ടെത്തി.

കേരള സീ ഫുഡിന്റെ ഉദ്ഘാടനം, ദ ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1.5 കോടി രൂപ ചെലവിൽ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ആഴാകുളത്താണ് 'കേരള സീ ഫുഡ് കഫേ' പ്രവർത്തനം ആരംഭിച്ചത്. ഫിഷറീസ് വകുപ്പിന്റ പദ്ധതിയായ സീ ഫുഡ് റസ്റ്ററന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് മന്ത്രിയുടെ ആഡംബര ജീവിതമെന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി. 

https://www.thehindu.com/news/national/kerala/kerala-seafood-cafe-opened-at-azhakulam/article67728193.ece 

വാസ്തവം

മന്ത്രി ചെറിയാന്റെ ആഡംബര ഭക്ഷണശീലം കാണിക്കുന്ന ചിത്രമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ, വകുപ്പിന് കീഴിലുള്ള സീ ഫുഡ് റസ്റ്ററന്റായ കേരള സീ ഫുഡിന്റെ ഉദ്ഘാടന വേളയിൽ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. 

(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി തെലുഗു പോസ്റ്റ്  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)