കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോകളും വീഡിയോകളുമാണ് സാമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നത്. ഇപ്പോഴിതാ കുംഭമേളയ്ക്ക് പോകുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെ ആക്രമണം ഉണ്ടായി എന്ന വാദത്തോടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇതിന്റെ വാസ്തവമറിയാനായി നിരവധി പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. 

To advertise here,
placeholder
വസ്തുതാ പരിശോധനയ്ക്കായി വാട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്

പ്രചരിക്കുന്ന വീഡിയോയുടെ ലിങ്ക്-  https://www.youtube.com/watch?v=6dvizMSSNf8

അന്വേഷണം 

വസ്തുതാ പരിശോധനയ്ക്കായി വാട്സ് ആപ്പിൽ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. സമാന ദൃശ്യങ്ങൾ വ്യത്യസ്ത അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. കീ-വേർഡ് സർച്ച് പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭ്യമായി. ഇതിൽ പറഞ്ഞ വിവരങ്ങൾ പ്രകാരം ജയനഗർ-ന്യൂഡൽഹി സ്വതന്ത്രത സേനാനി എക്‌സ്പ്രസ് ട്രെയിനിന്റെ എ.സി. കോച്ചുകളാണ് തകർക്കപ്പെട്ടത്. ബീഹാറിലെ മധുബനി - സമസ്തിപൂർ റെയിൽവെ സ്റ്റേഷനിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു സംഭവം. മഹാകുംഭമേളയ്ക്ക്  പോകാനായി എത്തിയവർക്ക്  ട്രെയിനിൽ കയറാൻ കഴിയാതിരിക്കുകയും തുടർന്ന് ഇതിൽ ചിലർ രോഷാകുലരായി ട്രെയ്‌നിലെ എ.സി. കോച്ചുകൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. യാത്രക്കാർ എ.സി കോച്ചുകളുടെ വാതിലുകൾ തുറക്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ നാല് പേരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

placeholder
സംഭവുമായി ബന്ധപ്പെട്ട ദേശീയ മാധ്യമ റിപ്പോർട്ട് | കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ  

https://timesofindia.indiatimes.com/city/patna/four-detained-after-kumbh-mela-pilgrims-vandalise-train-at-madhubani-railway-station/articleshow/118146839.cms?utm_source=chatgpt.com  
                                                                                                                  
വിശദമായ അന്വേഷണത്തിൽ സംഭവുമായി ബന്ധപ്പെട്ട് ട്രെയിനിനകത്തുനിന്നുള്ള വീഡിയോ ലഭിച്ചു.

 

പ്രചരിക്കുന്ന അവകാശവാദം തെറ്റദ്ധരിപ്പിക്കുന്നതാണെന്ന് ഇതിൽനിന്നു വ്യക്തമായി. 

വാസ്തവം 

'കുംഭമേളയ്ക്ക് പോകുന്ന തീർത്ഥാടകരുടെ ട്രെയിൻ ജിഹാദികൾ അടിച്ചുതകർക്കുന്നു' എന്ന പ്രചാരണം വ്യാജമാണ്. ബീഹാറിലെ മധുബനി - സമസ്തിപൂർ റെയിൽവെ സ്റ്റേഷനിൽ 2025 ഫെബ്രുവരി 10-നായിരുന്നു ഈ സംഭവം. കുംഭമേളയ്ക്ക് പോകാനായി സ്റ്റേഷനിലെത്തിയവരിൽ പലർക്കും  തിരക്ക് മൂലം ട്രെയിനിൽ കയറാനായില്ല. ഇതിൽ ചിലർ എ.സി കോച്ചിൽ അതിക്രമിച്ച കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.