കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിവേദനം നൽകാനെത്തിയ ഭിന്നശേഷിക്കാരനായ ഒരാൾക്ക് സുരേഷ് ഗോപി ഭിക്ഷയെടുക്കാനുള്ള പാത്രം നൽകിയെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിൽ വീൽചെയറിൽ ഇരിക്കുന്ന ഒരാളോട് സുരേഷ് ഗോപി സംസാരിക്കുന്നതും അയാൾക്ക് ഒരു മൺപാത്രം നൽകുന്നതും കാണാം.
'നിവേദനം കൊടുക്കാൻ വന്ന ഒരു പാവം മനുഷ്യന് പിച്ച ചട്ടി നൽകിയ ഒരു കേന്ദ്ര സഹ ചാണക സംഘി ചുരേച്ചു കോവി തമ്പ്രാൻ ??' എന്ന തലകെട്ടോടെയാണിത് ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.

https://www.facebook.com/100069049576290/videos/9038205802973418
എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വേനൽകാലത്ത് പക്ഷികൾക്ക് വെള്ളം നൽകുന്നതിനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയിൽനിന്നു പകർത്തിയ ദൃശ്യമാണ് ഇത്.
അന്വേഷണം
വൈറൽ വീഡിയോയിൽ ബട്ടർഫ്‌ലൈ എന്റർടൈൻമെന്റ് എന്ന ലോഗോ കാണാം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൂടെ വീഡിയോയുടെ യഥാർത്ഥ പതിപ്പ് ബട്ടർഫ്‌ലൈ എന്റർടൈൻമെന്റ്‌സ് ( hyperlink https://www.instagram.com/p/DF5BTxmS7xj/?hl=en ) എന്ന ചാനലിൽ കണ്ടെത്തി. 'ശാരീരിക വൈകല്യമുള്ള ആളിനെ മൺപാത്രം കൊടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി ??' എന്ന തലകെട്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയുടെ കമന്റിൽനിന്നും ഇത് പക്ഷികൾക്ക് വെള്ളം കൊടുക്കുന്നതിനുള്ള ചട്ടികളുടെ വിതരണമാണെന്ന സൂചന ലഭിച്ചു.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ലോഗിൻ കേരള എന്ന യൂട്യൂബ് ചാനലിൽ കണ്ടെത്തി. 'പക്ഷികൾക്ക് ദാഹമകറ്റാൻ മൺപാത്രം വിതരണവുമായി സുരേഷ് ഗോപി' എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഒരു ക്ഷേത്രപരിസരത്ത് സുരേഷ് ഗോപി മൺപാത്രത്തിൽ വെള്ളം വയ്ക്കുന്നതും ആളുകൾക്ക് ചട്ടികൾ വിതരണം ചെയ്യുന്നതും കാണാം. ഇതിനൊടുവിലാണ് വീൽചെയറിൽ ഇരിക്കുന്ന ആളിനും സുരേഷ് ഗോപി മൺപാത്രം നൽകുന്നത്. വീഡിയോയുടെ പൂർണ രൂപം ചുവടെ കാണാം.
https://www.youtube.com/watch?v=g9dXyNmq-Mes
ശ്രീമൻ നാരായണൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ജീവജലത്തിന് ഒരു മൺപാത്രം എന്ന പേരിൽ സൗജന്യമായി മൺപാത്ര വിതരണം നടത്തുന്നത്. വേനൽക്കാലത്ത് പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള മൺപാത്രങ്ങളുടെ വിതരണം 2014-ൽ കടുങ്ങല്ലൂർ പഞ്ചായത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം വരെ 1,60,000 മൺപാത്രങ്ങൾ ശ്രീമൻ നാരായണൻ മിഷൻ വിതരണം ചെയ്തിട്ടുണ്ടെന്നും ഈ വർഷം 40,000 മൺപാത്രങ്ങൾ വിതരണം ചെയ്ത് മൊത്തം എണ്ണം രണ്ട് ലക്ഷത്തിലെത്തിക്കുമെന്നുമാണ് വിവരം.
ലഭ്യമായ വിവരങ്ങളിൽനിന്നു സുരേഷ് ഗോപി ഭിന്നശേഷിക്കാരന് ഭിക്ഷാപാത്രം നൽകിയെന്ന രീതിയിൽ പ്രചരിക്കുന്നത് പക്ഷികൾക്ക് വെള്ളം നൽകുന്നതിനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യുന്നതിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.
വാസ്തവം
സുരേഷ് ഗോപി ഭിന്നശേഷിക്കാരന് നൽകുന്നത് ഭിക്ഷാപാത്രമല്ല. പക്ഷികൾക്ക് ദാഹജലം നൽകുന്നതിനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: In the video, Suresh Gopi can be seen talking to a man in a wheelchair and giving him an earthen pot
Published: 15 Feb 2025, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented