ട്രെയിൻ യാത്രകൾ പലപ്പോഴും പാട്ടും ബഹളവും നിറഞ്ഞ സൗഹൃദ നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട്. എന്നാൽ, ട്രെയിനിനുള്ളിലെ ഇത്തരം ആഘോഷങ്ങൾ നിങ്ങളെ നിയമനടപടികളിലേക്ക് എത്തിച്ചേക്കാം. അടുത്തിടെ ട്രെയിനിൽ ഉച്ചത്തിൽ പാട്ടുപാടിയ യുവാക്കളെ റെയിൽവേ പോലീസ് ശാസിക്കുന്ന വീഡിയോ വൈറലായതോടെയാണ് ട്രെയിനിനുള്ളിലെ ഇത്തരം വിനോദങ്ങൾ നിയമപരമാണോ എന്ന ചർച്ചകൾ സജീവമാക്കിയത്. ഇതിന്‍റെ വിശദാംശങ്ങൾ താഴെ നൽകുന്നു.
ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 145 പ്രകാരം ട്രെയിനിൽ മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിലുള്ള ഏതൊരു പ്രവൃത്തിയും കുറ്റകരമാണ്. അതായത് ഉച്ചത്തിൽ പാട്ട് പാടുക, അശ്ലീല സംഭാഷണങ്ങൾ നടത്തുക, മദ്യപിച്ച് യാത്രക്കാരെ ശല്യം ചെയ്യുക, റെയിൽവേ സൗകര്യങ്ങൾ നശിപ്പിക്കുകയോ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയവ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇത്തരം പ്രവർത്തകളിൽ ഏർപ്പെടുന്നവരെ റെയിൽവേ സ്റ്റേഷനിൽനിന്നോ വണ്ടിയിൽനിന്നോ പുറത്താക്കാൻ അധികൃതർക്ക് അധികാരമുണ്ട്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ശിക്ഷാ കാലാവധിയിലും പിഴയിലും വ്യത്യാസമുണ്ടാകും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ വർധിപ്പിക്കാനും നിയമത്തിൽ പറയുന്നുണ്ട്.
https://www.indiacode.nic.in/bitstream/123456789/15416/1/the_railways_act%2C_1989.pdf
എന്നാൽ, സഹയാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ വലിയ ശബ്ദമുണ്ടാക്കാതെ പാടുന്നതും എല്ലാവരും ആസ്വദിക്കുന്ന രീതിയിലുള്ള വിനോദ പരിപാടികളിൽ ഏർപ്പെടുന്നതിനും തടസ്സമില്ല. എന്നാൽ, ഒരാൾ പരാതിപ്പെട്ടാൽ അത് നിയമപരമായി ശല്യമായി കണക്കാക്കുകയും നടപടിയെടുക്കാൻ റെയിൽവേ നിർബന്ധിതരാവുകയും ചെയ്യും. യാത്രക്കിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ 139 എന്ന നമ്പറിലോ RailMadad ആപ്പ് വഴിയോ പരാതിപ്പെടാവുന്നതാണ്.
Content Highlights: Singing loudly or causing nuisance in trains is punishable under Section 145 of the Indian Railways Act., Offenders can face up to six months of imprisonment and fines., Gentle singing that does not disturb co-passengers is generally acceptable., Passengers can report nuisances using the RailMadad app or by dialing 139.
Published: 11 Aug 2026, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented