അസഹനീയമായ വേനൽചൂടിൽ വെന്തുരുകയാണ് നാടാകെ. ആദ്യമായി കേരളവും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെടുകയും ചെയ്തു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും മെയ് 11 വരെ ഉഷ്ണതരംഗ സാധ്യതയുള്ളതായി മുന്നറിയിപ്പുമുണ്ട്.
ഇതിനിടെ രാജസ്ഥാനുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്യുഷ്ണത്തെ നേരിടാൻ വാഹനയാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ശരീരത്തിൽ വെള്ളം സ്പ്രേ ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ ഈ ദൃശ്യങ്ങൾ രാജസ്ഥാനിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർത്ഥ്യം. വിശദാംശങ്ങൾ ചുവടെ വായിക്കാം.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽ രാജസ്ഥാൻ 52 ഡിഗ്രി സെൽഷ്യസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇതിൽ ഒരു ലോഗോയും കാണാം. പാകിസ്താനിലെ പ്രമുഖ മാധ്യമമായ ഡോണിന്റെ ലോഗോയാണിത്. ഈ സൂചനകൾ അടിസ്ഥാനമാക്കി കീ വേർഡ് സർച്ച് ചെയ്തു. തുടർന്ന് ഡോണിന്റെ യൂട്യൂബ് ചാനലിൽനിന്ന് ഇതേ ദൃശ്യങ്ങളടങ്ങിയ വീഡിയോ ലഭിച്ചു.
2018 മെയ് 30-ന് പ്രസിദ്ധീകരിച്ച ഈ വീഡിയോയുടെ തലക്കെട്ട് 'ചൂടിൽ ബുദ്ധിമുട്ടി കറാച്ചിയിലെ ജനങ്ങൾ' എന്നാണ് . ആ വർഷം മെയ് 18-നു ശേഷം കറാച്ചിയിൽ അന്തരീക്ഷ താപനില വല്ലാതെ ഉയരുകയും നാല് ദിവസത്തോളം ഈ സാഹചര്യം തുടരുകയും ചെയ്തതായാണ് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊടുംചൂടിനെ തുടർന്ന് നിരവധി പേർ മരിച്ചതായും റിപ്പോട്ടുകളിലുണ്ട്.
https://www.dawn.com/news/1758265
https://www.nytimes.com/2018/05/29/world/asia/karachi-heat-ramadan.html
പ്രചരിക്കുന്ന വീഡിയോ ഡോൺ പ്രസിദ്ധീകരിച്ച വീഡിയോയുമായി താരതമ്യം ചെയ്തതു. ഇതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം
2018-ൽ പാകിസ്താനിലെ കറാച്ചിയിൽനിന്നു ചിത്രീകരിച്ച ദൃശ്യങ്ങളാണ് രാജസ്ഥാനിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
Content Highlights: People, including motorists, are sprayed with water on their bodies to cope with the extreme heat
Published: 07 May 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented