ആധാർ വിവരങ്ങൾ പുതുക്കാത്തതിനാൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഒരു വാട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ആധാർ വിവരങ്ങൾ ഉടൻ പുതുക്കണമെന്ന നിർദേശത്തോടെയാണിത്. ഇങ്ങനെയൊരു മെസ്സേജ് ലഭിച്ചാൽ ഭയപ്പെടേണ്ട. കാരണം, വാട്‌സ് ആപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന പുതിയൊരു തട്ടിപ്പാണിത്.

ആധാർ കാർഡ് വിവരങ്ങൾ പുതുക്കാനായി സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന APK ഫയൽ ഓപ്പൺ ചെയ്യാനാണ് ഇതിൽ നിർദേശിക്കുന്നത്. യഥാർത്ഥത്തിൽ ആഡ്രോയിഡ് ഡിവൈസുകളിൽ ആപ്പുകൾ എത്തിക്കാനും ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റാണ് ആൻഡ്രോയിഡ് പാക്കേജ് കിറ്റ് ഫയൽ എന്ന APK. അതായത്, ഇതിൽ ക്ലിക്ക് ചെയ്താൽ ആധാർ വിവരങ്ങൾ പുതുക്കാനാകില്ല. മറിച്ച്, നിങ്ങളുടെ ഡിവൈസിൽ ഒരു ആപ്പ് ഡൗൺലോഡ് ആകും. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ കോൺടാക്റ്റ്, ഫോൺ കോൾ, എസ.എം.എസ്. സന്ദേശങ്ങൾ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി ഈ അപ്ലിക്കേഷൻ ചോദിക്കും. അനുമതി നൽകിയാൽ, നമ്മുടെ ഡിവൈസിൽനിന്നു സുപ്രധാന ബാങ്കിങ്, വ്യക്തിവിവരങ്ങളും ഒ.ടി.പി യുമെല്ലാം ഇതിലൂടെ തട്ടിപ്പുകാർ ചോർത്തും.
ശ്രദ്ധിക്കേണ്ട വസ്തുത, ബാങ്കുകൾ ഒരിക്കലും വിവരങ്ങൾ ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് APK ഫയലുകൾ വാട്‌സ്ആപ്പ്, എസ്.എം.എസ് വഴി അയക്കാറില്ല. പ്രചാരണവുമായി ബന്ധപ്പെട്ട് ബന്ധൻ ബാങ്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. ബാങ്കിന്റെ എക്‌സ് അക്കൗഡിൽ APK ഫയലുകളിൽ ജാഗ്രത പാലിക്കണമെന്നൊരു മുന്നറിയിപ്പ് 2025 ജനുവരി ഒന്നിന് പോസ്റ്റ് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ഒരു കാരണവാശാലും വാട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴി ലഭിക്കുന്ന ഇത്തരത്തിലുള്ള ഫയലുകളും ലിങ്കുകളും തുറക്കാതിരിക്കുക. ഇങ്ങനെയുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് പങ്ക് വയ്ക്കുകയും ചെയ്യരുത്. സംശയം തോന്നുകയോ സൈബർ തട്ടിപ്പിനിരയാകുകയോ ചെയ്താൽ ഉടൻ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ ബന്ധപ്പെടുക.
Content Highlights: This is in line with the recommendation to update Aadhaar information immediately
Published: 05 Feb 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented