ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഒരു കറൻസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ''മഹർഷി വേദിക് സിറ്റിയുടെ ഔദ്യോഗിക കറൻസിയായ 'ലോർഡ് റാം' കറൻസിയാണ് ഇതെന്നും ഈ കറൻസി ഇടപാടുകൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നതാണ് ദൃശ്യങ്ങളിൽ. ശ്രീരാമന്റെ പേരിലുള്ള ഈ കറൻസി ഭാരതത്തിലും വേണമെന്ന ആവശ്യം പോസ്റ്റിനൊപ്പമുളള കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്.

https://www.instagram.com/its_trand_reelz/reel/DGsGXghyBpU/
പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്ട് ചെക്ക് ഡെസ്കിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ 2024 ജൂൺ 14-ന് 'ദേസി ടൂറിസ്റ്റ്' എന്ന യൂട്യൂബ് ചാനലിലെ 37 മിനുറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ലഭിച്ചു. ''ഒരു ഹിന്ദുരാജ്യം കണ്ടെത്തി, പക്ഷേ 99% ഇന്ത്യക്കാർക്കും അതിനെക്കുറിച്ച് അറിയില്ല'' (Translated from Hindi) എന്ന തലക്കെട്ടോടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ട്രാവൽ വ്ളോഗറായ അമിത് സിങ് അമേരിക്കയിലെ മഹർഷി വേദിക് സിറ്റി ഓഫ് അയോവയിലേക്ക് നടത്തിയ യാത്ര സംബന്ധിച്ചാണ് ഈ വീഡിയോ. സംസ്കൃതം സംസാരിക്കുന്നവരുടെ നാട്, വേദങ്ങളുടെയും വാസ്തുശാസ്ത്രത്തിന്റെയും നാട്, ഭഗവാൻ രാമന്റെ കറൻസിയുള്ള നാട് എന്നൊക്കെ ഈ നഗരത്തെ അദ്ദേഹം വീഡിയോയിൽ വിശേഷിപ്പിക്കുന്നുണ്ട്.
ഈ യൂട്യൂബ് വീഡിയോയിലെ 25:23 മിനിറ്റുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയത്. ഈ ഭാഗങ്ങളിൽ മഹർഷി വേദിക് നഗരത്തിൽ ഉപയോഗിക്കുന്ന 'റാം' കറൻസിയെ കുറിച്ചാണ് അമിത് വിവരിക്കുന്നത്. വേദിക് നഗരത്തിൽ ഉപയോഗിക്കുന്ന ഈ കറൻസിയിൽ 'റാം രാജ്യമുദ്ര' എന്ന് ആലേഖനം ചെയ്തിട്ടുണ്ട് .
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ ദേശീയ മാധ്യമമായ സീ ന്യൂസ് 2025 മാർച്ച് 8-ന് പ്രസിദ്ധീകരിച്ച 'Lord Ram On Currency Note: This US City Has Currency Stronger Than Dollar;' എന്ന തലക്കെട്ടോടെയുള്ള റിപ്പോർട്ട് ലഭിച്ചു. 2001-ൽ ഗ്ലോബൽ കൺട്രി ഓഫ് വേൾഡ് പീസ് (GCWP) എന്ന സംഘടനയാണ് 'റാം' കറൻസി അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകസമാധാനം, പുരോഗതി, സമൃദ്ധി എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹർഷി മഹേഷ് യോഗി 2000-ൽ ഗ്ലോബൽ കൺട്രി ഓഫ് വേൾഡ് പീസ് എന്ന സംഘടന സ്ഥാപിച്ചത്.
''റാം കറൻസി'' 1, 5, 10 എന്നീ മൂല്യങ്ങളിൽ ലഭ്യമാണ്, ഓരോ 'റാം'നും 10 യു.എസ്. ഡോളർ മൂല്യം ഉണ്ട്. എന്നാൽ യുഎസ്. സർക്കാർ 'റാം' കറൻസിയെ നിയമപരമായി അംഗീകരിച്ചിട്ടില്ല. പക്ഷേ, GCWP-യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ബിസിനസുകളും സ്ഥാപനങ്ങളും ഈ കറൻസിയെ അംഗീകരിക്കുന്നുണ്ട്. മഹർഷി വേദിക് സിറ്റിയിലും മറ്റ് GCWP കേന്ദ്രങ്ങളിലുമാണ് ഈ കറൻസി പ്രധാനമായും ഉപയോഗിക്കുന്നത്.

2025 മാർച്ച് 6-ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് 'റാം' കറൻസി ഒരു സാധാരണ ഇടപാട് എന്നതിലുപരി നിക്ഷേപ മാർഗമാണെന്ന് വ്യക്തമാകുന്നു.

This place in the US has Ram Rajya currency in circulation! - The Times of India
ഈ കറൻസി നിയമപരമായ ഒരു ടെൻഡർ കറൻസിയല്ല, 2001-ൽ GCWP അവതരിപ്പിച്ച ഒരു ബെയറർ ബോണ്ടാണിത്. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഇത് പ്രചാരത്തിലുള്ളത്.
വാസ്തവം
പ്രചരിക്കുന്ന ദൃശ്യങ്ങളിലെ കറൻസി അമേരിക്കയിലെ മഹർഷി വേദിക് സിറ്റിയിലും മറ്റ് GCWP കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ''റാം'' കറൻസിയാണ്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ( to be hyperlinked : ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: This is the 'Lord Ram' currency, the official currency of Maharshi Vedic City, it claims
Published: 11 Mar 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented