ഉപയോക്താക്കള്‍ക്ക് പാന്‍കാർഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏറെ സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്നതാണ് ആദായ നികുതി വകുപ്പിന്‍റെ PAN 2.O സംവിധാനം. ഇതുവഴി പാൻ പുതുക്കൽ, തിരുത്തൽ, ആധാറുമായി ബന്ധിപ്പിക്കല്‍ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലായി ചെയ്യാൻ കഴിയും. രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ വിലാസത്തിലായിരിക്കും ഡിജിറ്റല്‍ പാൻ ലഭ്യമാകുക. ഈ സേവനം തികച്ചും സൗജന്യമാണ്. എന്നാൽ പാൻ, കാർഡ് രൂപത്തിൽ കിട്ടാൻ 50 രൂപ നൽകേണ്ടി വരും.
നിരവധി പേരാണ് നിലവില്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാരും ഇറങ്ങിയിട്ടുണ്ട്. ഇ-പാൻ ഓൺലെെനായി ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശിച്ചുകൊണ്ട് ഒരു വ്യാജ ഇ-മെയില്‍ അയക്കുകയാണ് ഇവരുടെ രീതി. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് NSDL/UTIITSL പോർട്ടലുകൾ വഴി മാത്രമേ യഥാർത്ഥ ഇ-പാൻ സേവനങ്ങൾ ലഭ്യമാകൂ.
ആയതിനാല്‍ പുതുക്കിയ പാന്‍ ഇവയുടെ മെയില്‍ വഴിയായിരിക്കും ഉപയോക്താവിന് ലഭിക്കുക. info@smt.plusoasis.com എന്ന ഐഡിയില്‍ നിന്നാണ് വ്യാജ മെയില്‍ ലഭിച്ചത്, ഇതിന് ആദായനികുതി വകുപ്പിന്‍റെയോ മേല്‍പ്പറഞ്ഞിരിക്കുന്ന പോർട്ടലുകളുമായോ യാതൊരു ബന്ധവുമില്ല. ഈ മെയിൽ ഐഡിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ഇതേ മെയിൽ
ഐഡി ഉപയോഗിച്ച് വിവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ചില തെളിവുകള്‍ കണ്ടെത്തി. ഇക്കഴിഞ്ഞ 2025 മാർച്ച് 6ന് ഒരു എക്സ് ഉപയോക്താവ് info@smt.plusoasis.com മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടിരുന്നു. ഐ.ഡി.എഫ്.സി ബാങ്കില്‍ നിന്നെന്ന രൂപേണ ഈ മെയില്‍ ഐഡി വഴി തനിക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്
ഉള്‍പ്പടെയാണിത്. ഇത് തട്ടിപ്പാണെന്ന് ഐ.ഡി.എഫ്.സി ബാങ്കിന്‍റെ ഔദ്യോഗിക ഹാന്‍റിലില്‍ നിന്നും പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുമുണ്ട്. ഇക്കഴിഞ്ഞ മെയ് 30ന് മറ്റൊരു എക്സ് ഉപയോക്താവും ഇതേ മെയില്‍ ഐഡിയില്‍ നിന്ന് ലഭിച്ച സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ആയാസമന്യേ ലോണ്‍ നേടാന്‍ കെവൈസി നടപടിക്രമങ്ങള്‍ പൂർത്തിയാക്കൂ എന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പേരില്‍ വന്ന സന്ദേശത്തിലുള്ളത്. അതായത്, ഒരേ മെയില്‍ ഐഡിയില്‍ നിന്നും വ്യത്യസ്ഥ ധനകാര്യ സ്ഥാപനങ്ങളുടെയും ആദായനികുതി വകുപ്പിന്‍റെയും പേരില്‍ തട്ടിപ്പുകാർ ഇരകളെ ലക്ഷ്യമിടുകയാണ്. ഈ മെയില്‍ തട്ടിപ്പാണെന്ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇന്‍ഫർമേഷന്‍ ബ്യൂറോ ഔദ്യോഗിക എക്സ് ഹാന്‍റിലിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
ഇത്തരം വ്യാജ ലിങ്കുകള്‍ വെബ്സൈറ്റുകള്‍ എന്നിവ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ആദായനികുതി വകുപ്പിന് കീഴിൽ ഒരു പേജ് ഉണ്ട്. പേജിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും തഴെ നൽകുന്നു.
https://incometaxindia.gov.in/pages/report-phishing.aspx
പാന്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്ന തരത്തില്‍ ലഭിക്കുന്ന ഈ മെയില്‍ വ്യാജമാണ്. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങള്‍ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ നല്‍യിരിക്കുന്ന ലിങ്കുകളില്‍ കയറുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്.
Content Highlights: Fake emails claiming PAN card download are circulating.
Published: 12 Jul 2025, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented