അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പലതരം ഗൂഡാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. അക്രമിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചാണ് ചിലതെങ്കിൽ മറ്റൊന്ന് വധശ്രമം മുൻകൂട്ടി തയ്യറാക്കി നടത്തിയ നാടകമാണെന്ന തരത്തിലാണ്. ഈ നാടക വാദത്തെ സാധൂകരിക്കുന്ന തരത്തിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ സമയം സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥർ ട്രംപിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെയുള്ളതാണ് ഈ ചിത്രം. പ്രചരിക്കുന്ന ഫോട്ടോയിൽ ഉദ്യോഗസ്ഥരെല്ലാം ചിരിക്കുന്നത് കാണാം. ഇതിൽനിന്നു നടന്നത് അപ്രതീക്ഷിത സംഭവമല്ലെന്ന് മനസ്സിലാക്കാമെന്ന തരത്തിലാണ് പ്രചാരണങ്ങൾ. 

To advertise here,

 

 

 

 

അന്വേഷണം

പ്രചരിക്കുന്ന ചിത്രത്തിൽ ഡോണൾഡ് ട്രംപിന് ചുറ്റും നിൽക്കുന്ന സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ചിരിക്കുന്നത് കാണാം. ഈ ചിത്രം റിവേഴ്‌സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നു വെടിവെപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ മറ്റൊരു ചിത്രം കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ചിരി ചിത്രവും' ഇതും സമാനമാണ്. വാർത്താചിത്രത്തിൽ സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥർ ചിരിക്കുന്നില്ലന്നത് മാത്രമാണ് വ്യത്യാസം. 

ബിസിനസ്സ് ഇൻസൈഡർ പ്രസിദ്ധീകരിച്ച വാർത്തയിലും ഇതേ ചിത്രമാണുള്ളത്. അസോസിയേറ്റ് പ്രസിലെ (എ.പി) ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 

placeholder
ബിസിനസ്സ് ഇൻസൈഡർ നൽകിയ വാർത്തയുടെ സ്‌ക്രീൻഷോട്ട്. 

എ.പിയുടെ സൈറ്റ് പരിശോധിച്ചതിൽനിന്നു യഥാർഥ ചിത്രം കണ്ടെത്തി. ജൂലൈ 13-ന് പെൻസിൽവാനിയയിലെ ട്രംപിന്റെ റാലിക്കിടെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൈറ്റിലെ ഫോട്ടോ ഗാലറിയിൽ നൽകിയിട്ടുണ്ട്. ഈ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എ.പിയുടെ ചീഫ് ഫോട്ടോഗ്രാഫർ എവാൻ വുച്ചി പകർത്തിയ പ്രസ്തുത ഫോട്ടോയുമുള്ളത്. 

placeholder
എ.പിയുടെ സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

എവാൻ പകർത്തിയ ചിത്രം പ്രചരിക്കുന്ന ഫോട്ടോയുമായി താരതമ്യം ചെയ്താൽ രണ്ടും ഒന്നുതന്നെയാണെന്ന് വ്യക്തമാകും. 

placeholder

https://twitter.com/AP/status/1812557696106737757?ref_src 

https://apnews.com/article/trump-rally-shooting-photo-gallery-561478b3f90c950c741eeaa24c6dc159 

തുടർന്ന് വാർത്താ ചാനലുകളിൽ വന്ന വീഡിയോകളും പരിശോധിച്ചു. പ്രസ്തുത സംഭവത്തിന്റെ രണ്ട് മിനുറ്റിലധികം ദൈർഘ്യമുള്ളൊരു വീഡിയോ എ.ബി.സി. ന്യൂസിൻറെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോയുടെ ആദ്യ പത്ത്  സെക്കൻറിലാണ് വെടിവെപ്പുണ്ടാകുന്നത്. തുടർന്ന് നിലത്തിരിക്കുന്ന ട്രംപിന് ചുറ്റും സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥരെത്തി സുരക്ഷാവലയം തീർക്കുന്നു. പിന്നീട് അദ്ദേഹത്തെ വേദിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതും കാണാം. ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ  സീക്രട്ട് സർവ്വീസ് ഉദ്യോഗസ്ഥർ ആരും തന്നെ ചിരിക്കുന്നില്ല എന്ന് വ്യക്തമാകും.

 

സാങ്കേതികമായി കൃത്രിമം നടത്തിയ ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് ഇതിൽനിന്നു വ്യക്തമായി.