ഗുജറാത്തിൽ ദളിതനായതിനാൽ പോലീസുകാരനെ മർദ്ദിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലുള്ള ഒരു പോലീസുകാരനെ ചിലർ ചേർന്ന് കൈയേറ്റം ചെയ്യുന്നതും  തള്ളിമാറ്റുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ. എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന വിവരണം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫാക്ട് ചെക്ക് ഡെസ്‌ക് കണ്ടെത്തി.

To advertise here,
placeholder
പ്രചരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് 

https://www.facebook.com/share/v/1EAkRhsQCr/

അന്വേഷണം

വൈറൽ വീഡിയോയുടെ കീഫ്രെയ്മുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഉൾപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. 2025 ഫെബ്രുവരി ആറിന് ദേശീയ മാധ്യമമായ ഇന്ത്യാ ടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇൻഡോറിലാണ്. ബാൻഗംഗ പോലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ ചെക്കിംഗ് നടത്തുകയായിരുന്ന സബ് ഇൻസ്പെക്ടർ തേജേശ്വർ എക്കയാണ് ആക്രമണത്തിന് ഇരയായത്. വാഹനത്തിലരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതോടെയാണ് സംഘം പോലീസ് ഓഫിസറെ മർദ്ദിച്ചതെന്നും വാർത്തയിലുണ്ട്. ദളിത്/ഗോത്ര വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെതിരായ ഈ ആക്രമണത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു. 

ദളിത് വിഭാഗത്തിൽപ്പെട്ട പോലീസുകാരനാണ് ആക്രമണത്തിന് ഇരയായ തേജേശ്വർ എക്ക എന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ അദ്ദേഹം ആക്രമണത്തിന് ഇരയായത് ദളിത് ആയതുകൊണ്ടാണെന്ന് റിപ്പോർട്ടുകളിലൊന്നും പരാമർശിക്കുന്നില്ല.

placeholder
ഇന്ത്യാ ടി വി യുടെ വാർത്തയിൽനിന്നുള്ള സ്‌ക്രീൻഷോട്ട് 

Indore: When the policeman stopped the Thar, the accused took him hostage in the same vehicle, beat him up and made a video, caught 2 - India TV Hindi

കാറിലെത്തിയ നാലംഗ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫിസറെ വ്യാജ ഉദ്യോഗസ്ഥനാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ഫ്രീപ്രസ്സ് ജേർണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേര് ചോദിക്കുകയും അദ്ദേഹത്തെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി ബാൻഗംഗ പൊലീസ് സ്റ്റേഷിനലേക്ക് പോവുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട്പേർ ഓടി രക്ഷപെട്ടെങ്കിലും മറ്റ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന് റിപ്പോർട്ടിൽ വ്യകതമാക്കുന്നുണ്ട്.

placeholder
ഫ്രീ പ്രസ്സ് ജേർണലിന്റെ വാർത്തയിൽനിന്നുള്ള സ്‌ക്രീൻഷോട്ട് 

Shocker! Drunkards Assault Indore Sub-Inspector Calling Him 'Fake' & Record Video; Two   Held, Paraded In Public   

ഈ സംഭവത്തിൽ അറസ്റ്റിലായത് വികാസ് ദാബി, രവി നായക് എന്നിവരാണ്. ഇവർക്കെതിരെ പട്ടികജാതി/ പട്ടികവർഗ അതിക്രമ നിയമം ചുമത്തിയിട്ടുമില്ല. മനപൂർവം പരിക്കേൽപ്പിക്കൽ, പൊതുജനസേവകനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് തടയൽ, അനധികൃതമായി തടഞ്ഞുവെക്കൽ, അക്രമം, അശ്ലീല പ്രയോഗം, പൊതു ഉദ്ദേശത്തോടെ കൂട്ടം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെപ്പറ്റി വിശദമായി പരിശോധിച്ചപ്പോൾ അറസ്റ്റിലായ വികാസ് ദാബി ജയിൽ വാർഡനാണെന്നും  ജോബാത് ജയിലിൽ സേവനമനുഷ്ടിക്കുന്ന വികാസ് അവധിക്ക് ഇൻഡോറിൽ എത്തിയതാണെന്നും വ്യക്തമായി. ഇയാളെ സസ്‌പെന്റ് ചെയ്തതായി ജയിൽ വകുപ്പ് സ്ഥിരീകിരിച്ചിട്ടുണ്ട്. 

വികാസ് ദാബി ദളിത് വിഭാഗത്തിൽപ്പെട്ടയാളാണ്. മധ്യപ്രദേശിലെ എസ്ടി വിഭാഗമാണ് ദാബി. മധ്യപ്രദേശ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ 2016-ലെ പരീക്ഷാ മെറിറ്റ് ലിസ്റ്റിൽ ദാബി വിഭാഗത്തിൽ നിന്നുള്ളവരെ എസ്ടി ആയിട്ടാണ് മാർക്ക് ചെയ്തിട്ടുള്ളത്. പൊലീസ് അറസ്റ്റ് ചെയ്ത മറ്റൊരാൾ രവി നായക് ആണ്. നായക് ദളിത് വിഭാഗമല്ല, എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള ഒബിസി (മറ്റ് പിന്നോക്ക വിഭാഗം) വിഭാഗമാണ് നായക്.
അറസ്റ്റിലായ പ്രതികളുമായ ഇൻഡോർ പോലീസ് വരുന്ന ദൃശ്യങ്ങൾ മധ്യ പ്രദേശ് മാധ്യമമായ  എംപി തക്കിന്റെ (ങജ ഠഅഗ)  ഔദ്യോഗിക എക്‌സ് പേജായ എം പി തക്ക് ഓഫീഷ്യലിൽ പങ്കുവച്ചിരുന്നു .

 

വാസ്തവം 

വൈറൽ വീഡിയോ ഗുജറാത്തിൽ നിന്നുള്ളതല്ലെന്നും ഫെബ്രുവരി അഞ്ചിന് മധ്യപ്രദേശിലെ ഇൻഡോറിൽ മദ്യപാനം ചോദ്യം ചെയ്ത പോലീസുകാരനെ ഒരു സംഘം മർദ്ദിക്കുന്ന ദൃശ്യങ്ങളാണിതെന്നും  വ്യക്തമായി.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)