ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലൂണ്ടാകുന്ന അസന്തുലനം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവയ്ക്കും. തൈറോയിഡ് രോഗം എളുപ്പത്തിൽ ഭേദമാക്കാം എന്ന വാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുരുമുളക്, ചുക്ക് എന്നിവ ഉപയോഗിച്ച് വെറും 15 ദിവസത്തിനുള്ളിൽ തൈറോയ്ഡിൽനിന്നു പുറത്തുകടക്കാം എന്നാണ് അവകാശവാദം.

To advertise here,

പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് 

വെറും 5 രൂപ ചെലവിൽ, ഹൈപ്പോ തൈറോയിഡ് 2 മാസത്തിനുള്ളിൽ പൂർണമായും മാറ്റാൻ സാധിക്കുമെന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണം. ഒരു മൺപാത്രത്തിൽ കുറച്ച് കുരുമുളകും ചുക്കും അരച്ച് സൂക്ഷിക്കണം. ഈ മിശ്രിതം രണ്ട് നുള്ള് തേനിൽ കലർത്തി രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കണമെന്നാണ് പോസ്റ്റിലെ വീഡിയോയിൽ പറയുന്നത്. 15 ദിവസത്തിനകം ഫലം കാണാൻ സാധിക്കുമെന്നും 2 മാസത്തിനുള്ളിൽ രോഗം പൂർണമായും മാറുമെന്നും ഇതിൽ അവകാശപ്പെടുന്നു.

അന്വേഷണം 

കുരുമുളകോ  ചുക്കോ ഉപയോഗിച്ച് കൊണ്ട്  ഹൈപ്പോ തൈറോയിഡിസം (അണ്ടർ ആക്ടീവ് തൈറോയ്ഡ് ) അല്ലെങ്കിൽ ഹൈപ്പർ തൈറോയിഡിസം  (ഓവർ ആക്ടീവ് തൈറോയ്ഡ്) പോലുള്ള രോഗങ്ങൾ ചികിത്സിക്കാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

കുരുമുളകിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്, ഇതിൽ ആന്റി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു, കൂടാതെ, ചുക്ക് ദഹനത്തിനും ഇൻഫ്‌ലമേഷൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇവ പൊതുവെ ആരോഗ്യ പരിപാലത്തിന് സഹായിക്കുമെങ്കിലും തൈറോയ്ഡ് ഉൽപാദനത്തിലോ നിയന്ത്രണത്തിലോ യാതൊരു വിധ പങ്കും വഹിക്കുന്നില്ല.

തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങൾ പലപ്പോഴും ഓട്ടോഇമ്മ്യൂൺ (ഹാഷിമോട്ടോസ്), ഗ്രേവ്സ് അഥവാ അയോഡിൻ മൂലമുണ്ടാകുന്നതാണ്.

https://www.hopkinsmedicine.org/health/conditions-and-diseases/disorders-of-the-thyroid

 

placeholder

ഡോ. വർഷ

നോയിഡയിലെ യാതാർത്ത് സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ. വർഷ പറയുന്നതനുസരിച്ച്  ''കുരുമുളകിനോ ചുക്കിനോ തൈറോയ്ഡ് രോഗങ്ങൾ ചികിത്സിക്കാൻ കഴിയില്ല. ഹോർമോൺ അസന്തുലിതാവസ്ഥ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ അല്ലെങ്കിൽ ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യം എന്നിവയുടെ ഫലമായാണ് തൈറോയ്ഡ് തകരാറുകൾ സംഭവിക്കുന്നത്. ഇത്തരം സുഗന്ധവ്യഞ്ജനങ്ങൾക്ക് ചില ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും, ഇവയ്ക്ക് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ശരിയായ ചികിത്സയ്ക്ക് പകരം ഇത്തരം കുറുക്കുവഴികളെ  ആശ്രയിക്കുന്നതും പരിചരണം വൈകിപ്പിക്കുന്നതും അവസ്ഥ വഷളാക്കാനാണ് സാധ്യത.'

നവി മുംബൈയിൽ നിന്നുള്ള ജനറൽ ഫിസിഷ്യനായ ഫാമിലി മെഡിസിൻ ഡിപ്ലോമ, ഡിജിറ്റൽ ഹെൽത്തിൽ പിജി, ഡോ. അൽമാസ് ഫാത്മ : ''കരുമുളക്, ചുക്ക് എന്നിവ ഉപയോഗിച്ച് തൈറോയ്ഡ് രോഗങ്ങൾക്ക് ചികിത്സിക്കാൻ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല. ഇത് സങ്കീർണ്ണമായ രോഗാവസ്ഥയാണ്, സാധാരണയായി ഈ രോഗത്തിന് മരുന്ന്, ജീവിതശൈലീ മാറ്റങ്ങൾ അല്ലെങ്കിൽ ശസ്ത്രക്രിയ പോലും ആവശ്യമായി വന്നേക്കാം. ചുക്ക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ഗുണങ്ങളേറെ ഉണ്ടെങ്കിലും, അവ തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നില്ല. ശരിയായ വൈദ്യ പരിചരണത്തിന് പകരം വീട്ടുവൈദ്യങ്ങളെ ആശ്രയിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.''

placeholder

ഡോ. അൽമാസ് ഫാത്മ

ഇത്തരം സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിച്ച് തൈറോയ്ഡ് 15 ദിവസത്തിനുള്ളിൽ സുഖപ്പെടുത്താൻ കഴിയുമെന്ന അവകാശവാദങ്ങളുണ്ട് . എന്നാൽ, ഇത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഒരു കളിമൺ കലം ഉപയോഗിക്കുന്നതോ കോട്ടൺ തുണിയിലൂടെ അരിച്ചെടുക്കുന്നതോ പരമ്പരാഗത രീതിയായി തോന്നിയേക്കാം, പക്ഷേ അതൊന്നും  ഔഷധമൂല്യമുള്ളതായി കണക്കാക്കാൻ സാധിക്കില്ല. കളിമൺ കലം ഒരു തരത്തിലുള്ള രോഗശാന്തി ഗുണങ്ങളും നൽകുന്നില്ല- ഇത് ഒരു പാത്രം മാത്രമാണ്. ഇതുപോലുള്ളവ അരിച്ചെടുത്ത് ഉപയോഗിക്കുന്നത് കൂടുതൽ നേർത്ത രൂപത്തിലാക്കാൻ സഹായിക്കുന്നു. എന്നാൽ തൈറോയ്ഡ് ചികിത്സയുമായി ഇതിന് ബന്ധമില്ല.

ഈ മരുന്ന് ഉപയോഗിച്ച് 15 ദിവസത്തിനുള്ളിൽ തൈറോയ്ഡ് പ്രശ്‌നങ്ങൾ ബേധമാകുമോ?
ഇല്ല,  വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് തൈറോയ്ഡ് രോഗം ഇത്ര പെട്ടെന്ന് സുഖപ്പെടുത്താൻ സാധിക്കില്ല.  ഹൈപ്പോ തൈറോയിഡിസത്തിന് പലപ്പോഴും ലെവോതൈറോക്‌സിൻ ആവശ്യമാണ്, അതുപോലെ തന്നെ ഇവയ്ക്ക് മരുന്നുകളോ റേഡിയോ ആക്ടീവ് അയോഡിനോ, ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം.

ശരിയായ ചികിത്സ നൽകിയാലും, ഹോർമോണുകളുടെ അളവ് സ്ഥിരപ്പെടുത്താൻ ആഴ്ചകളെടുക്കും, കൂടാതെ രോഗലക്ഷണങ്ങൾ മാത്രമല്ല, രക്തപരിശോധനയിലൂടെ രോഗപുരോഗതിയും നിരീക്ഷിക്കപ്പെടുന്നു. 15 ദിവസത്തെ രോഗശമന സമയപരിധി വാഗ്ദാനം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്നതു മാത്രമല്ല, അപകടകരവുമാണ്.

ഈ ചേരുവ തേനിൽ കലർത്തുന്നത് പ്രതിവിധിയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുമോ?

തേനിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, ഇത് തൊണ്ടവേദന കുറക്കുകയോ പ്രതിരോധശേഷി ചെറുതായി വർദ്ധിപ്പിക്കുകയോ ചെയ്യും. എന്നാൽ തൈറോയ്ഡ് പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയല്ല ഇത്. തേനിന്റെ പോഷകഘടകങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയെ ഒരു രീതിയിലും സ്വാധീനിക്കുന്നില്ല.

വെറും 5 രൂപ കൊണ്ട് ഈ രോഗം മാറ്റാൻ സാധിക്കുമോ?

ഫലപ്രദമായ തൈറോയ്ഡ് ചികിത്സകൾ  മരുന്നുകൾ അല്ലെങ്കിൽ ഡോക്ടർ സന്ദർശനങ്ങൾ പോലുള്ളവ - കൂടുതൽ ചിലവെറിയതാകും, കാരണം ഓരോ വ്യക്തിയുടെ രോഗത്തിന്റെ അവസ്ഥയിലൂന്നിയാണ് ചികിത്സരീതികൾ. ശരിയായ പരിചരണം വൈകിപ്പിച്ചാൽ അത് രോഗം മൂർച്ചപ്പെടുത്തുകതയും  ആരോഗ്യത്തെ പ്രതൂകൂലമായി ബാധിക്കുന്നത് വഴി ഹൃദയത്തെയും മെറ്റബോളിസത്തിന്റെയും പ്രവർത്തനത്തിൽ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു.

വാസ്തവം 

കുരുമുളകും ചുക്കും ഉപയോഗിച്ച് വെറും 15 ദിവസത്തിനുള്ളിൽ തൈറോയ്ഡ് മാറ്റാം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിച്ച് തൈറോയ്ഡ് ചികിത്സിക്കാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി തിപ്പ് മീഡിയ  പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)